HOME
DETAILS
MAL
വനം ജീവനക്കാര്‍ക്കെതിരേയുള്ള അതിക്രമം ചെറുക്കും
backup
March 01 2017 | 21:03 PM
കാട്ടിക്കുളം: രാത്രിയും പകലും വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്ന വനം ജീവനക്കാര്‍ക്കെതിരെയുള്ള കൈയ്യേറ്റം ചെറുത്ത് തോല്‍പ്പിക്കുമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ സ്റ്റാഫ് അസോസിയേഷന്. ജില്ലാ ഫോറസ്റ്റ് അസോസിയേഷന് ബേഗൂര്‍ റേഞ്ച് ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച കാട്ടിക്കുളം മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഏറ്റവും കൂടുതല്‍ അതിക്രമത്തിന് ഇരയാകുന്ന ജീവനക്കാരാണ് വനം ഉദ്യോഗസ്ഥരെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വനം ഡിവിഷനില്‍ നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും ഒഴിവ് നികത്താത്തതിനെ സമ്മേളനം കുറ്റപ്പെടുത്തി.
ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്. സന്തോഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം നിജേഷ് മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ശ്രീധരന്, നൗഫല്‍ കൗണ്‍സില്‍ അംഗം അനില്‍കുമാര്‍, പ്രദീപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."