സി.എ.ജി റിപ്പോര്‍ട്ട്: പൊലിസിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതിയില്‍ ഹരജി
തൃശൂര്‍: സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹരജി. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും.
പൊലിസിന്റെ തിരകളും റൈഫിളുകളും കാണാതായി എന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമക്കേട് നടത്തി എന്നതടക്കമുള്ള സി.എ.ജി ഗൗരവമായ കണ്ടെത്തലുകളില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കാന്‍ പ്രതിപക്ഷം ആലോചിക്കുന്നതുണ്ട്. അതിനിടെയാണ് ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്റെ ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."