വീട് കുത്തിത്തുറന്ന് ഏഴ് പവന് കവര്‍ന്നു
പരപ്പനങ്ങാടി: ചാപ്പപ്പടിയില്‍ വീട് കുത്തിത്തുറന്ന് ഏഴു പവന് സ്വര്‍ണവും 8,000 രൂപയും കവര്‍ന്നു. പഞ്ചാര അബ്ദുല്‍സലാമിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച.
വ്യാഴാഴ്ച വൈകിട്ട് ഏഴിന് ഇവരുടെ കുടുംബം ബന്ധുവീട്ടിലേക്കു പോയതായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ശേഷം അകത്തെ കിടപ്പുമുറിയുടെ വാതില്‍ കുത്തിത്തുറന്ന് അലമാര തകര്‍ത്താണ് രണ്ടു ചെയിന്‍, ഒരു ബ്രേസ്ലറ്റ്, ഒരു മോതിരം, ഒരു കമ്മല്‍ എന്നിവയും പണവും കവര്‍ന്നത്. പരപ്പനങ്ങാടി പൊലിസും മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടിലധികം വരുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. നേരത്തെ ഈ വീടിന്റെ പരിസരത്തെ മൂന്നു വീടുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ കവര്‍ച്ച നടന്നിരുന്നു. ആ കേസുകളെല്ലാം ഒന്നുമാകാതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."