HOME
DETAILS

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരേ പ്രതിഷേധം ശക്തം

  
backup
March 01 2017 | 22:03 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%aa-3

ചാലക്കുടി:  അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണിയുടെ പ്രസ്താവനക്കെതിരെ ചാലക്കുടിപ്പുഴയെ ആശ്രയിച്ച് കഴിയുന്നവര്‍ക്കിടയില്‍ വന്‍ പ്രതിഷേധം വീണ്ടും ഉയരുന്നു.
അതിരപ്പിള്ളി പദ്ധതിക്കുള്ള അനുമതി പുതുക്കി നല്‍കിയതിന്റെ കാലാവധി അവസാനിക്കാന്‍ അഞ്ചുമാസം മാത്രം ബാക്കിനില്‍ക്കെ മന്ത്രി ഇത്തരത്തിലൊരു പ്രസംഗം നിയമസഭയില്‍ നടത്തിയതിന്റെ പൊരുളറിയാതെ പകച്ചു നില്‍ക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഈ വര്‍ഷം 500 ദശലക്ഷം ഘനമീറ്റര്‍ വെള്ളംപോലും പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നു പുറത്തു വിടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ പുതിയ പദ്ധതിയെക്കുറിച്ച് എങ്ങനെ സംസാരിക്കാന്‍ കഴിയുമെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി ചോദിച്ചു.
163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്കായി 1000 കോടി രൂപ ചിലവു വരുമെന്നാണ് കഴിഞ്ഞ വര്‍ഷം വരെ വൈദ്യുതി ബോര്‍ഡ് പറഞ്ഞിരുന്നത്. 138 ഹെക്ടര്‍ വനമേഖല ഇതിനായി നഷ്ടപ്പെടുത്തേണ്ടി വരുമെന്നും രവി പറഞ്ഞു. പരിസ്ഥിതി സംതുലിതാവസ്ഥ തകിടം മറിക്കുന്നതും നാമമാത്രമായ വൈദ്യുതി ഉല്‍പാദനം മാത്രം സാധ്യമാവുന്നതുമായ അതിരപ്പിള്ളി  പദ്ധതി നടപ്പാക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പദ്ധതിക്ക് നേരെ ഉയരുന്ന പ്രതിഷേധങ്ങള്‍  കൂടുതല്‍  ശക്തമാകാനാണ് സാധ്യത. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി സ്ഥലമേറ്റെടുപ്പ് തുടങ്ങി കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയില്‍ ചോദ്യത്തിനുത്തരമായി പറഞ്ഞത്.
ഇതിനെതിരെ എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐ ശക്തമായ പ്രതികരണവുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.  കഴിഞ്ഞ സര്‍ക്കാരിലെ പ്രമുഖരും  പദ്ധതിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. പീക്ക് അവര്‍ സ്റ്റേഷനായാണ് കെ.എസ്.ഇ.ബി അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയെ കാണുന്നത്. അതിനുവേണ്ടി ഒട്ടനേകം ജൈവ സമ്പത്താണ് ഇല്ലായ്മ ചെയ്യപ്പെടുന്നത്.
കൂടാതെ കുറഞ്ഞത് 5 നിയോജക മണ്ഡലങ്ങളിലെ കുടിവെള്ളത്തേയും കാര്‍ഷീക രംഗത്തേയും പദ്ധതി പ്രതികൂലമായി ബാധിക്കും. സൗരോര്‍ജ്ജമടക്കം ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഏറെ ഉള്ളപ്പോഴാണ് ജനസംഖ്യയില്‍ 95 ശതമാനവും എതിര്‍ക്കുന്ന പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബിയും  ദുര്‍വാശി പിടിക്കുന്നത്. ചാലക്കുടിപ്പുഴയുമായി ബദ്ധപ്പെട്ട് വൈന്തലയടക്കം 30 കുടിവെള്ള പദ്ധതികളും തുമ്പൂര്‍മൂഴിയടക്കം 48 സര്‍ക്കാര്‍ ജലസേജന പദ്ധതികളും 650 ഓളം സ്വകാര്യ ജലസേജന പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പുതുതായി നടപ്പാക്കുന്ന മാള മള്‍ട്ടി ജി.പി കുടിവെള്ള പദ്ധതിയും പ്രധാനമായും ആശ്രയിക്കുന്നത് ചാലക്കുടിപ്പുഴയെയാണ്. പുതുതായി നടപ്പാക്കി വരുന്ന കൊടുങ്ങല്ലൂര്‍,മേത്തല,എറിയാട്, എടവിലങ്ങ് പദ്ധതികളും ഈ പുഴയെയാണ് ആശ്രയിക്കുന്നത്. വൈദ്യുത പദ്ധതി പ്രാവര്‍ത്തികമായാല്‍ കൊടുങ്ങല്ലൂര്‍, ചാലക്കുടി, കളമശ്ശേരി, പറവൂര്‍, അങ്കമാലി നിയോജക മണ്ഡലങ്ങളെക്കൂടാതെ മറ്റു നിരവധി മേഖലകളേയും വളരെ പ്രതികൂലമായി പദ്ധതി ബാധിക്കും.
1982 ലാണ് പദ്ധതിയുമായി കെ.എസ്.ഇ.ബി രംഗത്തിറങ്ങിയത്. അന്ന് മുതല്‍ വന്‍ പ്രതിഷേധമാണ് പദ്ധതിക്ക് എതിരെ ഉയരുന്നത്. 203 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള ഡാമാണ് ലക്ഷ്യം. ഇതിനിടയില്‍ നാലുവട്ടം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു. 2017 വരെയാണ് നിലവിലുള്ള പാരിസ്ഥിതിക അനുമതി. വേനലില്‍ വളരെ ശോഷിച്ച പുഴയായി ചാലക്കുടിപ്പുഴ മാറിയിട്ട് കാലങ്ങളായി. നിലവില്‍ തന്നെ പുഴയിലേക്ക് ഉപ്പുവെള്ളം കയറിയതിന്റെ ദുരിതം അനുഭവിക്കുന്നത് പതിനായിരക്കണക്കിനാളുകളാണ്.
ഹെക്റ്ററുകണക്കിന് സ്ഥലത്തെ കാര്‍ഷീക വിളകള്‍ ഉപ്പുവെള്ളത്താല്‍ നശിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. വേനല്‍ കടുക്കുന്നതിന് മുന്‍പേതന്നെ പുഴക്കരികിലുള്ള ജനങ്ങളടക്കം കുടിനീരിനായി നെട്ടോട്ടമോടുകയാണ്. കണക്കന്‍കടവിലെ ഷട്ടറുള്ളതിനാല്‍ പുഴയില്‍ വെള്ളമുള്ളപ്പോഴാണ്
ലവണാംശം കലര്‍ന്ന ജലത്തിന്റെ സാന്നിധ്യം പുഴയിലുള്ളത്. പദ്ധതി നടപ്പാക്കുന്നതോടെ ഈ പ്രശ്‌നം  അതിരൂക്ഷമാകുമെന്നുറപ്പാണ്. 20 വര്‍ഷത്തിനിടയില്‍ 25 അടിയോളമാണ് പുഴ താഴ്ന്നത്. എതാനും വര്‍ഷങ്ങളായി പുഴക്കരികിലെ കിണറുകളില്‍ പോലും വേനലില്‍ ജലം ലഭ്യമാകുന്നില്ല. ലഭിക്കുന്ന ജലമാണെങ്കില്‍ നിറം മങ്ങി ഉപയോഗക്ഷമമല്ലാത്തതും.
പദ്ധതി പ്രാവര്‍ത്തികമായാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടമായി ടൂറിസത്തേയും പ്രതികൂലമായി ബാധിക്കും.  കെ.എസ്.ഇ.ബിയുടെ ദുര്‍വാശി അവസാനിപ്പിക്കണമെന്നാണ് ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയടക്കം പരിസ്ഥിതി സ്‌നേഹികളും പൊതു ജനം ഒന്നാകെയും  ആവശ്യപ്പെടുന്നത്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago