HOME
DETAILS

ട്രാഫിക് പൊലിസ് സ്റ്റേഷന് സാധ്യതയില്ല; ഡി.ജി.പിയുടെ പ്രഖ്യാപനം വെറുംവാക്കായി

  
backup
January 19 2019 | 05:01 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ട്രാഫിക് പൊലിസ് സ്റ്റേഷന്‍ വരില്ല. പ്രവര്‍ത്തനസ്ഥലം സജ്ജമാക്കിയാല്‍ ട്രാഫിക് സ്റ്റേഷന്‍ അനുവദിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് ഡി.ജി.പി നടത്തിയ പ്രഖ്യാപനം വെറും വാക്കായി. ആറ്റിങ്ങലില്‍ ട്രാഫിക് സ്റ്റേഷന്‍ആവശ്യമില്ലെന്നും നിലവിലെ സ്റ്റേഷനിലെ അംഗബലം കൂട്ടി ട്രാഫിക് വിഭാഗം പ്രവര്‍ത്തിപ്പിക്കാമെന്നുമാണ് ആഭ്യന്തര വകുപ്പില്‍ നിന്ന് വിവരം ലഭിച്ചതെന്ന് ബി. സത്യന്‍ എം.എല്‍.എ അറിയിച്ചു.
ആറ്റിങ്ങല്‍ നഗരത്തിലെ കാമറാ നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സ്ഥലം ലഭ്യമാക്കിയാല്‍ ആറ്റിങ്ങലിന് ട്രാഫിക് പൊലിസ് സ്റ്റേഷന്‍ അനുവദിക്കാമെന്ന് ഡി.ജി.പി പറഞ്ഞത്.  സമ്മേളന വേദിയില്‍ ഈ വിഷയം എം.എല്‍.എ ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു അറിയിപ്പ്. ഈ പ്രഖ്യാപനം കൈയടിയോടെയാണ് അന്ന് ജനം സ്വീകരിച്ചത്. തുടര്‍ന്ന് സ്റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കെട്ടിടം നല്‍കാന്‍ നഗരസഭ സമ്മതമറിയിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ ചന്തയ്ക്കുള്ളില്‍ നഗരസഭ നിര്‍മിച്ചിട്ടുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ ഒന്നാം നിലയിലെ ഒരു ഭാഗം മുഴുവനും സ്റ്റേഷനായി ഒഴിച്ചിടുകയായിരുന്നു. കൗണ്‍സില്‍ തീരുമാന പ്രകാരമായിരുന്നു നടപടി. സ്റ്റേഷന്‍ തുടങ്ങാനുള്ള നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് നഗരസഭാധ്യക്ഷന്‍ എം. പ്രദീപ് ഡി.ജി.പിക്ക് കത്തയച്ചിരുന്നു.
സ്ഥലം വാടകക്ക് നല്‍കാതെ ഒഴിച്ചിട്ടിരിക്കുന്ന വകയില്‍ നഗരസഭയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും സ്റ്റേഷന്‍ തുടങ്ങുമോ ഇല്ലയോ എന്നത് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ ഈ കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കെട്ടിടം സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കാനാവുന്നില്ലെന്നും നഗരസഭാധ്യക്ഷന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ സ്റ്റേഷന്‍ അനുവദിക്കുന്നില്ലെന്ന കാര്യം നഗരസഭയെ അറിയിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.
തിരുവനന്തപുരത്തിന്റെ ഉപഗ്രഹ നഗരമെന്നറിയപ്പെടുന്ന ആറ്റിങ്ങലില്‍ ട്രാഫിക് പൊലിസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ബി. സത്യന്‍ എം.എല്‍.എ ഇതിന് വേണ്ടി ഇടപെടലുകള്‍ നടത്തുകയും ചെയ്തു. നഗരത്തില്‍ ഗതാഗതക്കുരുക്കും അപകടങ്ങളുമുണ്ടാകുന്നുണ്ട്.
ക്രമസമാധാന പാലനവും ട്രാഫിക് കേസുകളും ഒരു സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ ആറ്റിങ്ങല്‍ സ്റ്റേഷനില്‍ ട്രാഫിക് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗത്തിലേക്ക് രണ്ട് എസ്.ഐ, രണ്ട് എ.എസ്.ഐ, നാല് സി.പി.ഒ, ഒരു വനിതാ സി.പി.ഒ. എന്നീ തസ്തികകളാണ് നിലവിലുള്ളത്. ഇതില്‍ ഒരു എസ്.ഐ, ഒരു എ.എസ്.ഐ, രണ്ട് സി.പി.ഒ. എന്നീ തസ്തികകള്‍ ഒഴിഞ്ഞു കിടപ്പാണ്. ട്രാഫിക് വിഭാഗത്തിനായി പ്രത്യേക ജീപ്പും അനുവദിച്ചിട്ടുണ്ട്. ഈ വിഭാഗത്തെ അടര്‍ത്തി മാറ്റി പുതിയ സ്റ്റേഷന്‍ രൂപവല്‍കരിക്കാനായിരുന്നു പദ്ധതി. ദിവസേന നൂറുകണക്കിന് കേസുകളാണ് ആറ്റിങ്ങല്‍ സ്റ്റേഷനിലെത്തുന്നത്. ഇതില്‍ പകുതിയോളം ട്രാഫിക് സംബന്ധമായ കേസുകളാണ്. നഗരൂരില്‍ പുതിയ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ആറ്റിങ്ങല്‍ സ്റ്റേഷന്റെ പ്രവര്‍ത്തന പരിധി ചുരുങ്ങിയിട്ടുണ്ട്. ട്രാഫിക് സ്റ്റേഷന്‍ അനുവദിക്കാതിരിക്കുന്നതിനുള്ള പ്രധാന കാരണമായി വകുപ്പ് ചൂണ്ടിക്കാട്ടുന്നത് ഇതാണ്. എന്നാല്‍ ദേശീയ പാതയില്‍ കൊച്ചുവിളമുക്ക് മുതല്‍ കോരാണി വരെയുള്ള ഭാഗം ഇപ്പോഴും ആറ്റിങ്ങല്‍ സ്റ്റേഷന്റെ പരിധിയിലാണ്. ഇതിന് മാറ്റം വന്നിട്ടില്ല. ഗതാഗത പ്രശ്‌നങ്ങളും അപകടങ്ങളും കൂടുതലുള്ളത് ഈ ഭാഗത്താണ്. അത് കൊണ്ടുതന്നെ ട്രാഫിക് സംബന്ധമായ കേസുകളുടെ കാര്യത്തില്‍ വലിയ കുറവുണ്ടായിട്ടുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago