കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; കായംകുളത്ത് ഇന്ന് ഹര്‍ത്താല്‍
കായംകുളം: പാര്‍ട്ടി ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കായംകുളം നിയോജക മണ്ഡലത്തില്‍ ഇന്നു രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
ഓഫീസിലേക്ക് അതിക്രമിച്ചെത്തിയ ഒരു സംഘം കസേരകളും ജനാലകളും അടിച്ചുതകര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സി.പി.എംഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
ബുധനാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. പ്രതാംഗ്മൂട് ജംഗ്ഷനില്‍വച്ചാണ് ഇരുപതോളം വരുന്ന സംഘം ഇവരെ മര്‍ദിച്ചത്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ നഹാസ്, ഷാനവാസ്, അന്‍സര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം കായംകുളത്ത് നടക്കുന്ന കാര്‍ഷികമേള സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തുടര്‍ന്നാണ് ഒരു സംഘം കോണ്‍ഗ്രസ് ഓഫീസിന് നേരെയും ആക്രമണം നടത്തിയത്.
കാര്‍ഷിക മേള നിര്‍ത്തിവയ്ക്കാന്‍ നഗരസഭാ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ നഗരസഭാചെയര്‍മാന്‍ രംഗത്ത് വരുകയും മേള നടത്തുന്നതിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്തു. അതിനാല്‍ മേള നടത്തിപ്പില്‍ ലക്ഷങ്ങളുടെ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേള നടക്കുന്ന സ്ഥലത്തേക്ക് വൈകുന്നേരത്തോടെ മാര്‍ച്ച് നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."