HOME
DETAILS

കനകക്കുന്നിലെ പൂക്കാലം നാളെയും കൂടി

  
backup
January 19 2019 | 06:01 AM

%e0%b4%95%e0%b4%a8%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8

തിരുവനന്തപുരം: കനകക്കുന്നില്‍ പൂക്കളുടെ നിറവസന്തം വിരിയിച്ച വസന്തോത്സവത്തിന് നാളെ (ജനുവരി 20) സമാപനം.
തലസ്ഥാന നഗരിക്കു പത്തുനാള്‍ അക്ഷരാര്‍ഥത്തില്‍ പൂക്കാലമൊരുക്കിയാണു പുഷ്പമേള കൊടിയിറങ്ങുന്നത്. കനകക്കുന്നിന്റെ ഇടവഴികളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന മനോഹര പുഷ്പങ്ങളും ചെടികളും കാണാന്‍ പതിനായിരങ്ങളാണ് ദിനംപ്രതിയെത്തുന്നത്.
വസന്തോത്സവം ആരംഭിച്ച ജനുവരി 11 മുതല്‍ ഇന്നലെ വരെ വിദേശികളടക്കം 80,000 ഓളം പേര്‍ മേള സന്ദര്‍ശിച്ചതായാണു കണക്ക്. ഇന്നും അവധി ദിനമായ നാളെയും വലിയ തിരക്കാണു പ്രതീക്ഷിക്കുന്നത്.
പതിനായിരക്കണക്കിന് പൂക്കളും സസ്യലോകത്തെ അത്യപൂര്‍വങ്ങളായ ചെടികളും കനകക്കുന്നില്‍ സന്ദര്‍ശകരെക്കാത്ത് ഇപ്പോഴും ചുറുചുറുക്കോടെ നില്‍ക്കുന്നുണ്ട്. പ്രദര്‍ശനത്തിനെത്തിച്ച പൂക്കളുടേയും ചെടികളുടേയും കൃത്യമായ പരിചരണത്തിന് ടൂറിസം വകുപ്പ് പ്രത്യേക ശ്രദ്ധവയ്ക്കുന്നുണ്ട്.
കനകക്കുന്നിന്റെ പ്രവേശന കവാടത്തില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിക്കുന്നതുവരെയുള്ള വഴികളുടെ ഇരു വശങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിന്റെ ചുറ്റിലുമായാണ് പൂക്കളും ചെടികളും ആസ്വാദകരെക്കാത്തിരിക്കുന്നത്.
ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കള്‍, റോസ്, അലങ്കാരച്ചെടികള്‍, കള്ളിമുള്ള് ഇനങ്ങള്‍, അഡീനിയം, ബോണ്‍സായ് എന്നിങ്ങനെ നീളുന്നു സസ്യലോകത്തെ വര്‍ണ വൈവിധ്യം.
ആഘോഷത്തിന് മാറ്റുകൂട്ടാന്‍ വനം വന്യജീവി വകുപ്പിന്റെ വനക്കാഴ്ച, ഹോര്‍ട്ടികോര്‍പിന്റെ തേന്‍കൂട്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ജലസസ്യ പ്രദര്‍സനം, കാവുകളുടെ നേര്‍ക്കാഴ്ച തുങ്ങിയവയുമുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 16 ഓളം സ്ഥാപനങ്ങളാണ് വസന്തോത്സവത്തില്‍ സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്.
36 ഓളം സ്വകാര്യ സ്ഥാപനങ്ങളും കനകക്കുന്നില്‍ സ്റ്റാളുകളുമായുണ്ട്.
സൂര്യകാന്തിയില്‍ നടക്കുന്ന ഭക്ഷ്യമേളയും സന്ദര്‍ശകരുടെ മനംകവരുന്നതാണ്. ഇന്നും പതിവുപോലെ രാവിലെ പത്തിന് പ്രവേശനം ആരംഭിക്കും.
ടിക്കറ്റ് മുഖേനയാണു പ്രവേശനം. അഞ്ചു വയസ് വരെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതല്‍ 12 വയസ് വരെയുള്ളവര്‍ക്ക് 20ഉം 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപയുമാണു ടിക്കറ്റ് നിരക്ക്. രാത്രി എട്ടു വരെയാണു പ്രവേശനം. നാളെ (ജനുവരി 20) മുതല്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന നിശാഗന്ധി ഡാന്‍സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍വച്ച് വസന്തോത്സവത്തിലെ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. നാളെ വൈകിട്ടാണു പരിപാടി. വസന്തോത്സവം മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

ഉള്ളു തണുപ്പിക്കാന്‍ കുലുക്കി സര്‍ബത്ത്


തിരുവനന്തപുരം: കനകക്കുന്ന് കയറിയിറങ്ങി വസന്തോത്സവം കണ്ടു ക്ഷീണിച്ചെങ്കില്‍ ഇനിയൊരു കുലുക്കി സര്‍ബത്താകാം.
നല്ല ഒന്നാന്തരം നാടന്‍ കുലുക്കി സര്‍ബത്ത് നിങ്ങളെ കാത്തിരിക്കുകയാണ്. പച്ച മാങ്ങ സര്‍ബത്ത്, പാല്‍ സര്‍ബത്ത്, പേരക്ക സര്‍ബത്ത്, ഉറുമാമ്പഴ സര്‍ബത്ത,് അവല്‍ മില്‍ക്ക് അങ്ങനെ നീളുന്നു വൈവിധ്യങ്ങളുടെ നിര.
ദാഹമകറ്റുക മാത്രമല്ല ഊര്‍ജം നല്‍കുക കൂടി ചെയ്യുന്നുണ്ട് ഈ മിടുക്കന്മാര്‍.
പാതി പിഴിഞ്ഞ നാരങ്ങയും പച്ചമുളകും കസ്‌കസും കാണുമ്പോള്‍തന്നെ മനസുനിറയും. കൂട്ടിന് ഉഗ്രന്‍ തണുപ്പു കൂടിയാകുമ്പോള്‍ നിങ്ങളുടെ ഉള്ളും കുളിര്‍ക്കുമെന്നുറപ്പ്. നല്ല ഊട്ടി മുളകു കൊണ്ടുണ്ടാക്കിയ ചൂടു ബജിയാണ് ഇടനേരത്തെ മറ്റൊരു ആകര്‍ഷണം.
കോളിഫ്‌ളവര്‍ ബജി, പഴം പൊരി, പരിപ്പുവട എന്നിവയും ഇവിടെയുണ്ട്. ചൂട് പോപ്‌കോണ്‍, പാനിപൂരി, എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഇനി ഇതിലുമധികം ഭക്ഷണം ആവശ്യമാണെങ്കില്‍ നിറവിഭവങ്ങളുമായി കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും സജ്ജമാണ്.


വസന്തോത്സവത്തിലെ താരമായി സരസ്വതി വര്‍മ


തിരുവനന്തപുരം: 1976 മുതല്‍ പുഷ്‌പോത്സവ വേദിയിലെ വര്‍ണസാന്നിധ്യമാണ് സരസ്വതി വര്‍മ എന്ന 82 കാരി.
പങ്കെടുത്ത 17 ഇനങ്ങളിലും സമ്മാനം നേടി വസന്തോത്സവത്തിലും താരമായിരിക്കുകയാണ് ഇവര്‍. ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്നവര്‍ക്കു നല്‍കുന്ന ചീഫ് മിനിസ്റ്റേര്‍ട്‌സ് ട്രോഫി ഇത്തവണയും സരസ്വതി വര്‍മയുടെ ദേവസ്വം ബോര്‍ഡ് ജങ്ഷനിലുള്ള വീടിന്റെ സ്വീകരണമുറി അലങ്കരിക്കും.പൂക്കളോടും ചെടികളോടുമുള്ള അഭിനിവേശം ഒന്നുമാത്രമാണ് എല്ലാ വര്‍ഷവും പുഷ്‌പോത്സവത്തിന്റെ ഭാഗമാകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ജമന്തി, ഡാലിയ, ക്രിസാന്തിമം, കാര്‍ണേഷ്യം തുടങ്ങി പൂക്കളിലെ ഒട്ടുമിക്ക ഇനങ്ങളും ശേഖരത്തിലുണ്ടെങ്കിലും റോസുകളാണ് സരസ്വതി വര്‍മയ്ക്ക് ഏറെ പ്രിയങ്കരം.
ധാരാളം സമ്മാനങ്ങള്‍ നേടിക്കൊടുക്കുന്നതും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്നതുമായ വിവിധതരം റോസ് ചെടികള്‍ പൂന്തോട്ടത്തിലുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി കൊണ്ടുവന്നിട്ടുള്ള റോസുകളില്‍ ക്യൂന്‍ എലിസബത്ത്, മരിയ കളേര്‍സ്, അഹല്യ, എന്നിവയാണ് സരസ്വതി വര്‍മ്മയ്ക്ക് ഏറെ പ്രിയം.
ഭര്‍ത്താവ് രവിവര്‍മയും മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഉള്‍ക്കൊള്ളുന്ന വലിയ കുടുംബത്തിലെ എല്ലാവര്‍ക്കും ഒന്നിനൊന്നു പ്രിയങ്കരമാണു പൂക്കള്‍. പൂക്കളുടേയും പൂച്ചെടികളുടേയും പരിപാലനത്തിന് കുടുംബത്തിലെ എല്ലാവരും സരസ്വതി വര്‍മയ്ക്കു വലിയ പിന്തുണയാണു നല്‍കുന്നത്.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago