ഐ.ടി നഗരത്തിന്റെ കുരുക്കഴിയും; മേല്‍പാലം നിര്‍മാണം തുടങ്ങി
അന്‍സാര്‍ തുരുത്ത്
കഴക്കൂട്ടം: ഐ.ടി നഗരത്തിന്റെ കുരുക്കഴിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി നടപ്പിലാക്കുന്ന മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ദേശിയ പാത ബൈപ്പാസില്‍ ടെക്‌നോപാര്‍ക്കിന്റെ പ്രധാന കവാടത്തിന് സമീപത്തായി തുടങ്ങി കഴക്കൂട്ടം വിജയാ ബാങ്കിന് സമീപം അവസാനിക്കുന്ന 2 .7 കിലോമീറ്റര്‍ നീളമുള്ള മേല്‍പാല നിര്‍മാണമാണ് കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചത്.44 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണ ചുമത ഏറ്റെടുത്തിരിക്കുന്നത് കൊച്ചി ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയാണ്. ആഴ്ചകള്‍ നീണ്ട മണ്ണ് പരിശോധനക്ക് ശേഷമാണ് കോണ്‍ഗ്രീറ്റ് തൂണ് സ്ഥാപിക്കുന്നതിനുള്ള പൈലിംങ് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചത്. ടെക്‌നോപാര്‍ക്കിന് സമീപം നിന്നുമാണം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. നാല് വരിപ്പാതയുടെ മധ്യത്തിലുള്ള മീഡിയനിലാണ് പില്ലര്‍ ഉയരുക. പൈലിങ്ങിനിടെ സമീപത്തുള്ളക്കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നേരിയ രീതിയില്‍ വിള്ളല്‍ സംഭവിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൈലിംങ് ജോലികള്‍ തടഞതോടെ തല്‍ക്കാലം പൈലിംങ് നിര്‍ത്തിവച്ചെങ്കിലും പിറ്റേ ദിവസം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള പൈലിംങ്ങ് പുനരാരംഭിച്ചു.
നിര്‍മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന കഴക്കൂട്ടം മുക്കോല ബൈപാസിന്റെ പൂര്‍ത്തീകരണത്തോടെ കഴക്കൂട്ടത്ത് ഇപ്പോള്‍ തുടക്കം കുറിച്ച മേല്‍പ്പാലവും പൂര്‍ത്തീകരിക്കാനാണ് നാഷനല്‍ ഹൈവേ ലക്ഷ്യമിടുന്നത്. അത് എത്രതോളം വിജയത്തിലെത്തുമെന്നുള്ളതിനെ കുറിച്ചും ഹൈവേ അതോറിറ്റിക്ക് ആശങ്കയുണ്ട്.
2.7 കിലോമീറ്റ നീളത്തിലും 44 മീറ്റര്‍ വീതിയിലും വരുന്ന മേല്‍പാലത്തിനായി ഭൂമി റിക്കവറി ചെയ്യ്ത് കല്ലിട്ടെങ്കിലും പലയിടങ്ങളിലും പൂര്‍ണമായ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതും നിര്‍മാണ കമ്പനിയെ ഏറെ ബാധിച്ചേക്കും.എന്നാല്‍ എല്ലാറ്റിനും പരിഹാരമായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.നിലവില്‍ കഴക്കൂട്ടം ജങ്ഷന് തൊട്ട് മുന്നിലുള്ള ബൈപാസ് ജങ്ഷന്‍ വരെ മാത്രമെ നാല് വരിപ്പാത ആയിട്ടുള്ളൂ. ഇവിടെ നിന്നും ആറ്റിങ്ങള്‍ ഭാഗത്തേക്ക് ഭൂമി ഏറ്റെടുത്ത് പാത ഇരട്ടിപ്പിക്കേണ്ട നടപടി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. വര്‍ഷങ്ങളായി നിരവധി തവണ അളന്ന് കല്ലിട്ട് പ്ലാന്‍ തയാറാക്കിയെങ്കിലും കടുത്ത തര്‍ക്കവും പ്രതിഷേധവും കാരണം ഇപ്പോഴും ഇത് വേച്ച് വേച്ച് നീങ്ങുന്ന അവസ്ഥയാണ്.അടിപ്പാത ഇരട്ടിപ്പിക്കാതെയുള്ള 44 മീറ്റര്‍ വീതിയിലുള്ള മേല്‍പാല നിര്‍മാണം എത്രത്തോളം വിജയം കാണുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."