ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കൃഷ്ണന്‍ സ്വദേശത്തേക്ക് മടങ്ങി
കൊല്ലം: മാനസിക വിഭ്രാന്തി മൂലം തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ എസ്.എസ് സമിതി അഭയകേന്ദ്രത്തിലെത്തിയ തമിഴ്‌നാട്, പേരെയ സ്വദേശി കൃഷ്ണന്‍ രോഗമുക്തിയെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങി. 2013 മാര്‍ച്ച് 16നായിരുന്നു കൃഷ്ണന്‍ എസ്.എസ് സമിതിയിലെത്തിയത്. നഗരത്തില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അലഞ്ഞുനടക്കുന്ന നിലയില്‍ കണ്ടെത്തിയ കൃഷ്ണനെ ഉമയനല്ലൂര്‍ സുനില്‍ എസ്.എസ് സമിതി അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെ ചികിത്സയുടെയും എസ്.എസ് സമിതി അഭയകേന്ദ്രത്തിലെ പരിചരണത്തിന്റെയും ഫലമായിട്ടാണ് കൃഷ്ണന്‍ മാനസികാരോഗ്യം വീണ്ടെടുത്തത്.
സംസ്ഥാനത്തെ അനാഥമന്ദിരങ്ങളില്‍ നിന്നും ഇതര സംസ്ഥാനക്കാരെ സ്വന്തം വീടുകളിലെത്തിക്കുകയെന്ന ആസ്പയറിങ് ലീവ്‌സിന്റെ പ്രത്യാശ പ്രൊജക്ടിന്റെ ഭാഗമായി ആസ്പയറിങ് ലീവ്‌സ് മാനേജിങ് ട്രസ്റ്റി മനീഷ് കുമാര്‍ അഭകേന്ദ്രത്തിലെത്തി കൃഷ്ണനുമായി സംസാരിക്കുകയും ഇയാളുടെ വിലാസം മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ കഴിഞ്ഞ ദിവസം അഭയകേന്ദ്രത്തിലെത്തി. എസ്.എസ് സമിതി അഭയകേന്ദ്രം സി.ഇ.ഒ കെ.വി വര്‍ഗീസും, സമിതി പ്രവര്‍ത്തകരും മറ്റു സഹോദരങ്ങളും ചേര്‍ന്ന് കൃഷ്ണനെ കുടുംബാംഗങ്ങളോടൊപ്പം സ്വദേശത്തേക്ക് യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."