കോടതിവിധി സ്വാഗതാര്‍ഹം: മുസ്ലിംലീഗ്
കോഴിക്കോട്: ലക്ഷക്കണക്കിനു വോട്ടര്‍മാരെ വെട്ടിനിരത്തി അഞ്ചു വര്‍ഷം മുമ്പത്തെ വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിലെ കരടായി പ്രസിദ്ധീകരിച്ചത് തള്ളിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ച് അപ്പീല്‍ പോകുന്നത് ഒഴിവാക്കണം. ബൂത്തുകളെ വാര്‍ഡുകളാക്കി വേഗത്തില്‍ പുനഃക്രമീകരിക്കാനും സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താനും അവസരം കൈവരികയാണ് ചെയ്തത്. അപേക്ഷ സ്വീകരിച്ച് ബി.എല്‍.എമാരില്ലാത്തതിനാല്‍ ഹിയറിങ്ങിന് വോട്ടര്‍മാര്‍ എത്തണമെന്ന് പറയുന്നത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചിരുന്നത്.
പുതിയ വോട്ടര്‍മാരെ മാത്രം ചേര്‍ക്കുന്നതായി പ്രശ്നം ലഘൂകരിക്കപ്പെട്ടതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസ്തംഭനം ഒഴിവാകുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മിഷനെയും സര്‍ക്കാരിനെയും കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നെങ്കിലും അനുകൂല സമീപനം സ്വീകരിക്കാത്തതിനാലാണ് മുസ്ലിം ലീഗ് ഹൈക്കോടതിയെ സമീപിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതെന്നും മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."