HOME
DETAILS

വെടിയുണ്ട കണക്കെ നിങ്ങളെ എടുത്തെറിയും, ഇത് ഹ്യൂമന്‍ സ്ലിങ്‌ഷോട്ട്...

  
backup
February 14 2020 | 04:02 AM

%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86

 


കല്‍പ്പറ്റ: ഇലാസ്തികയുള്ള വലിയ കയറില്‍ വെടിയുണ്ട കണക്കെ ആളുകളെ എടുത്തെറിയുന്ന സാഹസിക വിനോദം ഹ്യൂമന്‍ സ്ലിങ്‌ഷോട്ട് ഇനി വയനാട്ടിലും. ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ഈ സാഹസിക വിനോദം ഒരുക്കിയിരിക്കുന്നത്. ഇലാസ്തികതയുള്ള കയര്‍ പ്രത്യേക വാഹനം ഉപയോഗിച്ച് പിന്നോട്ടു വലിച്ചു വിടുമ്പോള്‍ കയറില്‍ ബന്ധിപ്പിച്ചയാള്‍ ഇതിനൊപ്പം വായുവില്‍ ഉയര്‍ന്നു പൊങ്ങുന്നതാണ് ഹ്യൂമന്‍ സ്ലിങ്‌ഷോട്ട്.
ഒരേ സമയം രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള സിപ്‌ലൈനും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നുണ്ട്. പാര്‍ക്കിന്റെ ഉദ്ഘാടനം ഈ മാസം അവസാനം നടത്താനാണ് ജലവിഭവ വകുപ്പിന്റെ പദ്ധതി. വയനാട്ടിലെ പ്രധാന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് കാരാപ്പുഴ. ഇവിടം കൂടുതല്‍ സന്ദര്‍ശക സൗഹൃദമാക്കുന്നതിനു വിഭാവനം ചെയ്തതാണ് അഡ്വഞ്ചര്‍ പാര്‍ക്ക്.
ഹ്യൂമന്‍ സ്ലിങ് ഷോട്ടിനും 605 മീറ്റര്‍ നീളമുള്ള സിപ്‌ലൈനിനും പുറമെ ബംഗി ട്രംപോളിന്‍, ട്രംപോളിന്‍ പാര്‍ക്ക്, ഹ്യൂമന്‍ ഗെയ്‌റോ എന്നിവയും പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയ തയാറാക്കിയതാണ് ട്രംപോളിന്‍ പാര്‍ക്ക്. കേരളത്തില്‍ ആദ്യമായാണ് കാരാപ്പുഴയില്‍ ഹ്യൂമന്‍ ഗെയ്‌റോ സംവിധാനം.
ഹ്യൂമന്‍ സ്ലിങ്‌ഷോട്ട്, ബംഗി ട്രംപോളിന്‍ സംവിധാനങ്ങളും ജില്ലയില്‍ നടാടെയാണ്. ഏകദേശം രണ്ടു കോടി രൂപ ചെലവിലാണ് അഡ്വഞ്ചര്‍ പാര്‍ക്ക് സജ്ജീകരിച്ചത്. നാഷനല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷനാണ്(എന്‍.എ.എഫ്)മൂന്നു വര്‍ഷം പാര്‍ക്കിന്റെ നടത്തിപ്പവകാശം. കാരാപ്പുഴ എയ്‌റോ അഡ്വഞ്ചര്‍ എന്‍.എ.എഫുമായി സഹകരിക്കും.
2017 മെയ് അഞ്ചിനാണ് കാരാപ്പുഴ ടൂറിസം കേന്ദ്രം ഔദ്യോഗികമായി സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 5.21 കോടി രൂപയും വിനിയോഗിച്ചു കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ടൂറിസം കേന്ദ്രത്തില്‍ ഒന്നും രണ്ടും ഘട്ട പ്രവൃത്തികള്‍ നടത്തിയത്. ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി രൂപ വിനിയോഗിച്ചായിരുന്നു മൂന്നാംഘട്ട പ്രവൃത്തി നിര്‍വഹണം.
വാച്ച് ടവറുകള്‍, ലോട്ടസ് പോണ്ട്, ഫിഷിങ് ഡക്ക്, നടപ്പാതകള്‍, കുടിലുകള്‍, പാര്‍ക്കിങ് ഏരിയ എന്നിവ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളാണ്. ദിവസവും നൂറു കണക്കിനു സഞ്ചാരികളാണ് കാരാപ്പുഴയില്‍ എത്തുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് ടൂറിസം കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം. മുതിര്‍ന്നവര്‍ക്ക് മുപ്പതും 12 വയസിനു താഴെയുള്ളവര്‍ക്ക് പത്തും രൂപയാണ് ടിക്കറ്റ് നിരക്ക്. അഡ്വഞ്ചര്‍ പാര്‍ക്കിലെ സൗകര്യങ്ങള്‍ ആസ്വദിക്കുന്നതിനു പ്രത്യേകം ഫീസ് നല്‍കണം.
ദേശീയപാത 766ല്‍ കാക്കവയലില്‍നിന്നു ഏഴു കിലോമീറ്റര്‍ മാത്രം അകലെയാണ് വിനോദസഞ്ചാര കേന്ദ്രം.
വിവിധോദ്ദേശ്യ പദ്ധതിയാണ് കാരാപ്പുഴ. ജലസേചനത്തിനായാണ് പദ്ധതി വിഭാവനം ചെയ്തത്. കുടിവെള്ള വിതരണത്തിനും അണയിലെ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago