HOME
DETAILS

പകരം വയ്ക്കാനില്ലാത്ത പവിത്രത

  
backup
June 14 2016 | 19:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa-2

റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള നോമ്പ് ഒരു വിശ്വാസിക്കു നല്‍കുന്നതു പകരം വയ്ക്കാനില്ലാത്ത പവിത്രതയാണ്. സുഹൃത്തുക്കളായ ഇസ്‌ലാം മതവിശ്വാസികളുമായി ചെറുപ്പം മുതലേ ഇഴുകിചേര്‍ന്നു ജീവിച്ചതിനാല്‍ നോമ്പിന്റെ പവിത്രതയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. നോമ്പനുഷ്ഠാനം ഒരു വ്യക്തിയിലുണ്ടാക്കുന്ന കരുത്ത്, വ്യക്തിജീവിതത്തിലെ സ്വഭാവരൂപീകരണം, അന്യന്റെ സങ്കടങ്ങളെ ഇല്ലാതാക്കാനുള്ള മാനസികനില രൂപപ്പെടുത്തല്‍ എന്നിങ്ങനെ വ്യക്തിയെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതില്‍ നോമ്പനുഷ്ഠാനം വഹിക്കുന്ന പങ്കുതന്നെയാണു മറ്റു വ്രതാനുഷ്ഠാനങ്ങളില്‍ നിന്നു നോമ്പിനെ വേറിട്ടുനിര്‍ത്തുന്നത്.
പട്ടിണികിടന്നു നോമ്പെടുത്ത് വൈകുന്നേരങ്ങളില്‍ നന്നായി ഭക്ഷണം കഴിക്കുന്നതല്ല നോമ്പനുഷ്ഠാനം എന്നു ബോധ്യപ്പെടുന്നിടത്താണ് ഓരോ വിശ്വാസിയും വിജയിക്കുന്നത്. ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവന്റെ കണ്ണീര്‍ എന്താണെന്ന് അനുഭവിച്ചറിയുകയും അവനെ ആവോളം സഹായിക്കുകയും ചെയ്യുന്ന നോമ്പിന്റെ പവിത്രത മറ്റേതു വ്രതമാണു മുന്നോട്ടുവയ്ക്കുന്നത്. ദുഃഖത്തിലും കണ്ണീരിലും വേദനയിലും കഴിയുന്നവനെ സഹായിക്കാനുള്ള കരുതലാണു നോമ്പ്. തങ്ങളുടെ സ്വഭാവശീലങ്ങളെ മുഴുവന്‍ മാറ്റിമറിക്കുകയാണു നോമ്പനുഷ്ഠാനം. ഇതുവഴി ലഭിക്കുന്ന സ്വഭാവ ശുദ്ധീകരണത്തിലെ വലിയ ഉള്‍ക്കരുത്ത് ജീവിതകാലം മുഴുവന്‍ തുടരാനായാല്‍ ജീവിതത്തിനു വലിയ മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നോമ്പ് വലിയ കാര്യങ്ങള്‍ മാത്രമല്ല ജനസമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. സമയ കൃത്യതയെന്ന ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ചെറിയകാര്യത്തെ ഉണര്‍ത്തുകയാണു നോമ്പ്. വ്രതം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും കൃത്യസമയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിനിടയിലെ ഓരോ അനുഷ്ഠാനത്തിനും പ്രത്യേക സമയമുണ്ട്. നോമ്പ് മാസത്തിലെ പെരുമാറ്റത്തിനുപോലും പ്രത്യേക ചിട്ട കല്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. വേഗത്തിലോടുന്ന വര്‍ത്തമാനകാലത്തില്‍ സമയനിഷ്ഠ പാലിക്കുകയെന്ന കാര്യം സമൂഹത്തെ ഉണര്‍ത്തുന്ന നോമ്പനുഷ്ഠാനം ഏറെ മഹത്തരമാണ്. ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ഏതു സമ്പന്നനെയും വിശപ്പിന്റെ വിളി അറിയിക്കുക എന്ന തരത്തിലേക്കു നോമ്പിനെ രൂപപ്പെടുത്തിയതു തന്നെയാണ്. വിശപ്പിന്റെ വിളി തന്നെയാണല്ലോ ലോകം ഇന്നു നേരിടുന്ന വലിയ വെല്ലുവിളിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  9 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  12 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  32 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  41 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago