HOME
DETAILS

പട്ടാമ്പി-പെരിന്തല്‍മണ്ണ റോഡിലെ ഗതാഗത നിരോധനം ബൈപാസ് റോഡ് സമൂഹമാധ്യമങ്ങളില്‍ ട്രോളായി

  
backup
January 19 2019 | 07:01 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d

പട്ടാമ്പി: 'നീ തന്നെയാടാ ഉവ്വേ പട്ടാമ്പിയിലെ ബൈപ്പാസ്...' മേലേ പട്ടാമ്പിയില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഗതാഗതനിരോധനം വിഷയമായി പട്ടാമ്പിയിലെ ഒരു സാമൂഹികമാധ്യമപേജില്‍ വന്ന ട്രോളാണിത്. ഗതാഗതം നിര്‍ത്തിവച്ചതോടെ വീതികുറഞ്ഞ ചെറുറോഡുകള്‍ ബൈപ്പാസായി യാത്രക്കാര്‍ ഉപയോഗിക്കുന്നതാണ് ട്രോളായി മാറിയത്. മേലേ പട്ടാമ്പി-പെരിന്തല്‍മണ്ണ റോഡ് ജങ്ഷനില്‍ നവീകരണത്തിന്റെ ഭാഗമായി പൂര്‍ണമായി ഗതാഗതം നിര്‍ത്തിവെച്ചതോടെ നടപ്പാവാത്ത ബൈപ്പാസ് റോഡ് പദ്ധതി സാമൂഹികമാധ്യമങ്ങളില്‍ നിറയുകയാണ്. ട്രോളായും ചെറുകുറിപ്പുകളായും ബൈപ്പാസില്ലാത്ത പ്രശ്‌നം നാട്ടുകാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
പട്ടാമ്പി -പെരിന്തല്‍മണ്ണ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് കട്ടവിരിച്ച് നവീകരിക്കുന്നത്. ഗതാഗതം നിര്‍ത്തിവെച്ചതോടെ നിലവില്‍ മുതുതല, തൃത്താലക്കൊപ്പംവഴി യാത്രക്കാര്‍ക്ക് ഏറെ ചുറ്റിത്തിരിഞ്ഞുവേണം പെരിന്തല്‍മണ്ണ റോഡിലെത്താന്‍. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും നഗരത്തിലെ ചെറുറോഡുകളെയാണ് ആശ്രയിക്കുന്നത്. മാര്‍ക്കറ്റ് റോഡ് ജങ്ഷന്‍- സിവില്‍ സ്റ്റേഷന്‍- ഹൈസ്‌കൂള്‍ റോഡ്, അലക്‌സ് തിയേറ്റര്‍-കൈത്തളി- ഹൈസ്‌കൂള്‍ റോഡ് തുടങ്ങിയ ചെറുറോഡുകള്‍ ഇപ്പോള്‍ യാത്രക്കാരുടെ ബൈപ്പാസുകളാണ്. വാഹനങ്ങള്‍ ഏറിയതോടെ ഈ റോഡുകളില്‍ ഗതാഗതത്തിരക്കും രൂക്ഷമാണ്. പലപ്പോഴും വാഹനങ്ങള്‍ ഏറെസമയം കുരുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ 13 വര്‍ഷം മുന്‍പ് വിഭാവനംചെയ്ത ബൈപ്പാസ് റോഡ് ഇപ്പോഴും പാതിവഴിയിലാണ്. മേലെപട്ടാമ്പി -പെരിന്തല്‍മണ്ണ റോഡിലെ മാര്‍ക്കറ്റ് സമുച്ചയ പരിസരത്തുനിന്ന് കണ്ടംതോടിന്റെ അരികിലൂടെ ഞെരവത്തുപാടം പെരുമുടിയൂര്‍ ഗേറ്റുവഴി പള്ളിപ്പുറം -പട്ടാമ്പി റോഡിലെത്തുന്നതാണ് ബൈപ്പാസ് റോഡ്. ഈ റോഡ് യാഥാര്‍ഥ്യമായാല്‍, നഗരത്തില്‍ ഗതാഗതം നിരോധിക്കുന്ന സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറെ സഹായകരമാവു. എന്നാല്‍ റോഡ് യാഥാര്‍ഥ്യമാവാന്‍ ഇനിയും പ്രവര്‍ത്തികളേറെ ബാക്കിയാണ്.
ചുരുക്കം ഭാഗങ്ങളില്‍ റോഡ് ഒറ്റടയടിപ്പാതയായി തുടരുന്ന. റോഡിന്റെ ഇരുവശവും പാര്‍ശ്വഭിത്തികള്‍ കെട്ടി സോളിങ്ങും മെറ്റലിങ്ങും ടാറിങ്ങും ഇനിയും നടക്കാനുണ്ട്. 2005-ല്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി കൊണ്ടുവന്നത്. 2010-ല്‍ പദ്ധതിക്ക് തുടക്കംകുറിച്ചുവെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം നിര്‍ത്തിവെക്കുകയായിരുന്നു. നിലവില്‍ ബൈപ്പാസ് റോഡിന്റെ നഗരസഭാപരിധിയിലുള്ള ഭാഗം കട്ടവിരിച്ച് നവീകരിക്കാന്‍ പദ്ധതിയുണ്ട്. അടുത്ത ബജറ്റില്‍ ഇതിനായി 25 ലക്ഷം രൂപ നീക്കിവക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  16 days ago