HOME
DETAILS
MAL
ഒഴുകൂര്‍ സ്കൂളില്‍ 'ഇനിയുംമുന്നോട്ട്'
backup
March 02 2017 | 01:03 AM
ഒഴുകൂര്‍: ജി.എം.യു.പി സ്കൂള്‍ നടപ്പാക്കിയ 'ഇനിയുംമുന്നോട്ട്' പരിപാടി സമാപിച്ചു. സ്കൂളിലെ പ്രതിഭകളെ കണ്ടെത്തി അവധിദിവസങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതായിരുന്നു പദ്ധതി. കഴിഞ്ഞ ആഗസ്റ്റിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സമാപനം മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ ജാബിര്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ മൂസ, എസ്.എം.സി ചെയര്മാന് പി ലത്തീഫ്, പ്രധാനാധ്യാപകന് അബ്ദു വിലങ്ങപ്പുറം, കോഡിനേറ്റര്‍ ഇ.എം റഹ്മത്തുല്ല, ആര്.കെ ദാസ്, പി ബിജി, കെ.വി ബാപ്പു, കെ.സി അബ്ബാസ്, ബാവ പള്ളിമുക്ക്, എ ജംഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."