HOME
DETAILS
MAL
ഗ്രാമ പഞ്ചായത്ത് മുന്‍ വനിത അംഗത്തെ പീഡിപ്പിച്ചെന്നു പരാതി
backup
March 02 2017 | 01:03 AM
വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുന്‍ വനിതാ അംഗത്തെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു. 15 ാം വാര്‍ഡ് അംഗവും ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എന്‍. സൈതലവിക്കെതിരേയാണ് ഇന്നലെ രാവിലെ 11 ഓടെ പൊലിസില്‍ പരാതി നല്‍കിയത്. വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ച് ജനുവരി 25 ന് ഒന്നാം വാര്‍ഡ് അംഗം രാജിവെച്ചിരുന്നു. ഇവരില്‍ നിന്ന് തുകയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്ന് കാണിച്ച്് തിരൂരങ്ങാടി ചെറുമുക്ക്് തെക്കുഞ്ചേരി ഫസലുല്‍ ആബിദിനെതിരേ കൊണ്ടോട്ടി പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചതായി ചുമതലയുളള സി.ഐ എ. പ്രേജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."