പ്ലാസ്റ്റിക് രഹിത ക്യാംപസൊരുക്കി അമ്മിനിക്കാട് പി.ടി.എം.യു.പി സ്കൂള്‍
പെരിന്തല്‍മണ്ണ: നഗരം പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ പ്ലാസ്റ്റിക്കിന് നമ്മുടെ സ്കൂളിന് വേണ്ടെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് അമ്മിനിക്കാട് പി.ടി.എം യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍.
അധ്യാപകരുടെ പൂര്ണപിന്തുണയായതോടെ പ്ലാസ്റ്റിക്രഹിത സ്കൂള്‍ എന്ന സ്വപ്നം പൂവണിഞ്ഞ് തുടങ്ങി. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് നിരോധിച്ചു. പിന്നീട് ഓരോ കുഞ്ഞുവിദ്യാര്ഥികളുടേയും മനസില്‍ നിന്നു പ്ലാസ്റ്റിക്കിന് തുടച്ചു നീക്കാന്‍ തുടങ്ങി.
ഘട്ടംഘട്ടമായി ഓരോ പരിപാടികള്‍ ആസൂത്രണം ചെയ്തു. വിദ്യാര്‍ഥികള്‍ എഴുതാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് റീഫില്‍ പേനകള്‍ക്ക് പകരം ആദ്യകാലങ്ങളിലെ പഠിതാക്കള്‍ എഴുതിയിരുന്ന മഷി പേനകള്‍ കൊണ്ട് എഴുതാന്‍ തുടങ്ങി. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം സ്കൂളിലെ പ്രധാനധ്യാപിക ബേബി രജനി ടീച്ചര്‍ മഷിപേനയും മഷിയും സമ്മാനിച്ചു.
സ്കൂളിന്റെത് പ്ലാസ്റ്റിക് നിരോധിത ക്യാംപസായി മാറിയതിന്റെ സന്തോഷത്തിലാണ് അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."