പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തില്‍ തെറ്റില്ല: ചെന്നിത്തല
കണ്ണൂര്‍: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എന്‍.കെ പ്രേമചന്ദ്രനെ ആര്.എസ്.പി പ്രഖ്യാപിച്ചതു യു.ഡി.എഫില്‍ ആലോചിച്ചാണെന്നും അതില്‍ തെറ്റില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതു കോടിയേരി ബാലകൃഷ്ണന് വളച്ചൊടിച്ചതാണ്.
സി.പി.എമ്മിനെ എതിര്‍ക്കുന്നവരെ സംഘികളാക്കുന്നതു ശരിയല്ല. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താനാണു സി.പി.എം ശ്രമം. നുണ പറയുന്നതിനും പരിധിവേണം. നിലവാരമില്ലാത്ത രീതിയിലാണു കോടിയേരി സംസാരിക്കുന്നത്. കൊല്ലത്ത് തലകുത്തി നിന്നാലും എല്‍.ഡി.എഫിന് ജയിക്കാന്‍ കഴിയില്ല.
കൊല്ലത്തെ സിറ്റിങ് സീറ്റ് ആര്.എസ്.പിക്കു തന്നെയാണ്. അതില്‍ പ്രഖ്യാപനം മാത്രമേ ഉണ്ടാകേണ്ടതുള്ളൂ. സൈബര്‍ ആക്രമണത്തിനെതിരേ രണ്ടുവര്‍ഷം മുമ്പ് നല്കിയ പരാതി ഇപ്പോഴാണു പൊലിസ് പൊടിതട്ടിയെടുത്തത്. മുഖ്യമന്ത്രിക്കെതിരേ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടാല്‍ ഉടന്‍ നടപടിയെടുക്കുന്ന സര്‍ക്കാരാണ് രണ്ടുവര്‍ഷം വൈകിച്ചത്. പി.സി ജോര്‍ജ് കോണ്‍ഗ്രസുമായി സഹകരിക്കാനാണു കത്തുനല്‍കിയത്. അല്ലാതെ യു.ഡി.എഫ് പ്രവേശനത്തിനല്ലെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."