സാമ്പത്തിക സംവരണ ഉത്തരവ് പുനഃപരിശോധിക്കണം: കെ.എസ്.എസ്
കൊച്ചി: രാജ്യത്തിന്റെ സാമൂഹിക ഘടനയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന സാമ്പത്തിക സംവരണ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരള സാംബവര്‍ സൊസൈറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണ പ്രഖ്യാപനത്തിനെതിരേ മാര്‍ച്ച് ഏഴിന് സെക്രട്ടേറിയറ്റിന് മുന്നില്‍ തുല്യ നീതി സംഗമം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍ അറിയിച്ചു. പരിപാടിക്ക് മുന്നോടിയായി ഫെബ്രുവരി 24ന് കാസര്‍കോട് നിന്ന് തുല്യ നീതി യാത്ര ആരംഭിക്കും. വിവിധ പിന്നാക്ക സമുദായങ്ങളെ ഒന്നിച്ചു ചേര്‍ത്താണ് തുല്യ നീതി സംഗമവും യാത്രയും സംഘടിപ്പിക്കുന്നത്. സാമ്പത്തിക സംവരണം ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്ന സന്ദേശം നല്‍കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. രക്ഷാധികാരി വെണ്ണിക്കുളം മാധവന്‍, പ്രസിഡന്റ് എം.വി ജയപ്രകാശ്, ടി.കെ ചാരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."