കേന്ദ്രസര്‍ക്കാര്‍ 2.80 ലക്ഷം ജീവനക്കാരെ പുതുതായി നിയമിക്കുന്നു
ന്യൂഡല്‍ഹി: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. വിവിധ മേഖലകളിലായി 2.80 ലക്ഷം ജീവനക്കാരെയാണ് നിയമിക്കുന്നത്. ഇവരില്‍ 1.80 ലക്ഷം പേരെ ഇന്‍കം ടാക്‌സ്, പൊലിസ്, കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് വകുപ്പുകളിലാണ് നിയമിക്കുക.
ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ എണ്ണം 46,000 ത്തില്‍ നിന്ന് 80,000 ആക്കി 2018 മാര്‍ച്ചോടെ ഉയര്‍ത്തും. കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് വകുപ്പില്‍ 41,000 പേരെ പുതുതായി നിയമിക്കും. നിലവില്‍ കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് വകുപ്പില്‍ 50,600 ജീവനക്കാരാണുള്ളത്.
വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം 9,294 ല്‍ നിന്ന് 2018 ആകുമ്പോഴേക്കും 11,403 ആയി വര്‍ധിപ്പിക്കും. വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം രണ്ടു വര്‍ഷം കൊണ്ട് 2015 ല്‍ നിന്ന് 6258 ആയും ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ 921 ല്‍ നിന്ന് 1218 ആയും വര്‍ധിപ്പിക്കും.
എന്നാല്‍, നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന റെയില്‍വേ പ്രതിരോധ വകുപ്പുകളില്‍ അധിക നിയമനമുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."