മന്ത്രി ജലീല്‍ കേന്ദ്രമന്ത്രിയെ കാണും
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാന സര്‍വിസിനുള്ള അനുമതി കരിപ്പൂര്‍ വിമാനത്താവളത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കാര്യമന്ത്രി ഡോ.കെ.ടി ജലീല്‍ 27ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുമായി കൂടിക്കാഴ്ച നടത്തും.
വ്യോമയാന മന്ത്രാലയത്തിന്റെ ടെന്‍ഡര്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നാണ്. ഇത് കരിപ്പൂരില്‍നിന്ന് ആയിരിക്കണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം. നിലവില്‍ 11,472 പേര്‍ക്കാണ് കേരളത്തില്‍നിന്നും ഹജ്ജിന് അവസരം ലഭിച്ചത്.
മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കേരളത്തില്‍ നിന്നാണ് യാത്രയാവുന്നത്. 9,400 പേര് കരിപ്പൂരില്‍നിന്നും 2,550 പേര് നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് പുറപ്പെടുക.
നെടുമ്പാശ്ശേരിയില്‍നിന്ന് ആദ്യഘട്ട തീര്‍ഥാടകര്‍ മദീനയിലേക്കും, രണ്ടാംഘട്ടത്തില്‍ കരിപ്പൂരില്‍ നിന്നുള്ളവര്‍ ജിദ്ദയിലേക്കും പുറപ്പെടുന്ന രീതിയിലാണ് വിമാന സര്‍വിസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. നെടുമ്പാശ്ശേരിയിലെ ആദ്യ വിമാനങ്ങള്‍ കരിപ്പൂരില്‍നിന്ന് നടത്താനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.
കരിപ്പൂരില്‍ നിന്നുള്ള 9,400 പേരില്‍ 2,000 പേരെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി മദീനയിലേക്കും, ശേഷിക്കുന്നവരെ കരിപ്പൂര്‍, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജിദ്ദയിലേക്കും കൊണ്ടുപോകാനാണ് ഹജ്ജ് കമ്മിറ്റിയുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."