HOME
DETAILS
MAL
എയ്ഡഡ് വിദ്യാഭ്യാസ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന്
backup
June 14 2016 | 23:06 PM
ഷൊര്‍ണൂര്‍: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് സാധുജനപരിപാലന സംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭരണഘടന അനുസൃതമായി നിയമനങ്ങളില്‍ സംവരണതത്ത്വം പാലിക്കുവാനും വേണ്ട അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പട്ടികവിഭാഗം വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ച് നാല് ആഴ്ച്ചക്കകം വിതരണം പൂര്‍ത്തിയാക്കുക,
കാര്‍ഷിക -നിര്‍മ്മാണ തൊഴിലാളികളുടെ പ്രതിമാസ പെന്ഷന് മൂവ്വായിരം രൂപയായി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് എം.സി.വേലായുധന് അദ്ധ്യക്ഷത വഹിച്ചു. കെ.വാസുദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എ.രാധാകൃഷ്ണന്, എ.കൃഷ്ണന്, കെ.സി.രമേശന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."