കുടിക്കാന്‍ വെള്ളമില്ല; പാഴാക്കാനുണ്ട്
കല്‍പ്പറ്റ: വരള്‍ച്ച രൂക്ഷമായി കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് തുടര്‍ക്കഥയാകുന്നു. ഇന്നലെ കല്‍പ്പറ്റയില്‍ കാരാപ്പുഴ പദ്ധതിയുടെ പ്രധാന പൈപ്പ് വീണ്ടും പൊട്ടി. കൈനാട്ടി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ മാനന്തവാടി റോഡിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ ജലം ഒഴുകി റോഡില്‍ വലിയ വെള്ളകെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ പൈപ്പ് പൊട്ടിയിരുന്നു. എന്നാല്‍ പ്രധാന പൈപ്പിന് പൊട്ടല്‍ വീണതോടെ വന്‍ തോതിലാണ് വെള്ളം പാഴാകുന്നത്. ചോര്ച്ചയടച്ചില്ലെങ്കില് ആയിരക്കണക്കിന് ലിറ്റര്‍ ജലം പാഴാവുന്നതിന് പുറമെ റോഡ് തകരുന്നതിനും കാരണമാകും. എമിലി, പള്ളി താഴേ, ഗുഡല്ലായിക്കുന്ന് എന്നിവിടങ്ങളിലും പൈപ്പ് പൊട്ടി സമാനമായ രീതിയില്‍ ജലം പാഴാകുന്നുണ്ട്. നഗരസഭയുടെ വിവിധ ഭാഗങ്ങില്‍ കടുത്ത ജലക്ഷാമം നേരിടുംമ്പോഴാണ് ജലം പാഴാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."