HOME
DETAILS
MAL
എന്തും ത്യജിക്കുവാനുള്ള പരിശീലനമാണ് നോമ്പ് നല്‍കുന്നത്
backup
June 14 2016 | 23:06 PM
വാടാനപ്പള്ളി: എന്തും ത്യജിക്കുവാനുള്ള പരിശീലനമാണ് നോമ്പ് നല്‍കുന്നതെന്ന് സല്‍മ വഫിയ്യ പറഞ്ഞു. ത്യാഗ മനസ്ഥിതി ഇല്ലാത്തതാണ് പല രംഗത്തും മനുഷ്യന് പരാജയപ്പെടാന്‍ കാരണം.
അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ടു മാത്രമായില്ല, നമ്മുടെ കണ്ണുകളേയും നാവിനേയും നമ്മെ സേവിക്കുന്ന മുഴുവന്‍ അവയവങ്ങളേയും വ്രതാചരണത്തിലേക്ക് കൂട്ടണം. ശരീരത്തെ പട്ടിണിക്കിട്ട് അവയവങ്ങളെ ദുശീലങ്ങളിലേക്ക് വിടുന്നവന്റെ നോമ്പ് ദൈവത്തിന്നാവശ്യമില്ലെന്നും സല്‍മ വഫിയ്യ അഭിപ്രായപ്പെട്ടു.
തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരത്തില്‍ നടന്ന ഖുര്‍ആന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സല്‍മ വഫിയ്യ. അതീക ടീച്ചര്‍ അധ്യക്ഷയായി. പി.കെ സുഹറ ടീച്ചര്‍ സ്വാഗതവും, ശഹര്ബാസ് ശരീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."