അഴിമതിരഹിത പദ്ധതിക്ക് പെരുമണ്ണയില്‍ തുടക്കം
പെരുമണ്ണ: ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഴിമതിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ പദ്ധതി പെരുമണ്ണയില്‍ തുടക്കമായി. ഇതിന്റെ മുന്നോടിയായുള്ള ജനജാഗ്രത സമിതിയുടെ രൂപീകരണം താലുക്ക് അഡിഷനല്‍ തഹസിദാര്‍ അനിതകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത അധ്യക്ഷനായി. കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്.പി ജോസി ചെറിയാന് മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയുടെ തുടര്‍ച്ചയായി ഏപ്രിലില്‍ റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, വായനശാലകള്‍ തുടങ്ങിയവയെ പങ്കെടുപ്പിച്ച് ജനജാഗ്രത സമിതി വിപുലീകരിക്കും. വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യുറോ റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ് വിങ്ങാണ് പരിപാടി സംഘടിപ്പിച്ചത്. വിജിലന്‍സ് ഉദ്യോഗസ്ഥന് പി. സജിത്ത് സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി ബാലന് നായര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."