HOME
DETAILS

ലയനമില്ല; ജോണി നെല്ലൂരിനെ തള്ളി അനൂപ് ജേക്കബ്

  
backup
February 16 2020 | 03:02 AM

%e0%b4%b2%e0%b4%af%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9c%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8

 

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെയും കൂട്ടരുടേയും ലയന മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി അനൂപ് ജേക്കബ് വിഭാഗം. ഇന്നലെ കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (ജേക്കബ് ) ഉന്നതാധികാര സമിതി യോഗം പി.ജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസില്‍ ലയിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തി. ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ അനവസരത്തിലുള്ളതാണെന്നും ഭൂരിപക്ഷ അഭിപ്രായത്തോടൊപ്പം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ നിലകൊള്ളുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് പ്രതികരിച്ചു. ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നത് സംബന്ധിച്ച് ഔപചാരികമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പുമാണ് പാര്‍ട്ടിക്കു മുന്നിലെ ഇപ്പോഴത്തെ അജണ്ട. ഈ മാസം 21 ന് ജോണി നെല്ലൂര്‍ വിളിച്ചിട്ടുണ്ടെന്ന് പറയുന്ന കമ്മിറ്റിയെപ്പറ്റി മാധ്യമങ്ങളിലൂടെ മാത്രമാണറിഞ്ഞത്. 21 ന് തന്നെ പാര്‍ട്ടിയുടെ സമ്പൂര്‍ണ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കും. ഇതില്‍ ജോണി നെല്ലൂര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും നിലവിലില്ലാത്ത പാര്‍ട്ടിയില്‍ ലയിക്കേണ്ട ഗതികേടില്ലെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു.
അതേസമയം ജോണി നെല്ലൂര്‍ വിട്ടുനിന്ന ഇന്നലത്തെ ഉന്നതാധികാര സമിതി യോഗത്തില്‍ വൈസ് ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍, ഡെയ്‌സി ജേക്കബ് ഉള്‍പ്പെടെ ഭൂരിഭാഗം ഭാരവാഹികളും പങ്കെടുത്തു.
ലയന നീക്കത്തെ തുടര്‍ന്ന് അനൂപ് ജേക്കബ് എം.എല്‍.എയുടെയും ജോണി നെല്ലൂരിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലുള്ള ഭിന്നത പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലേയ്ക്ക് എത്തിച്ചിരിക്കുമ്പോഴാണ് 21ന് സമ്പൂര്‍ണ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാനുള്ള അനൂപ് ജേക്കബ് വിഭാഗത്തിന്റെ നീക്കം.
പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ 21ന് കോട്ടയത്ത് ജോണി നെല്ലൂര്‍ ഉന്നതാധികാര സമിതി യോഗം വിളിച്ചതിനു പിന്നാലെയായിരുന്നു ഇന്നലെ അനൂപ് വിഭാഗം ഉന്നതാധികാര സമിതി യോഗം വിളിച്ചു ചേര്‍ത്തത്. ഇതിനെതിരേ ജോണി നെല്ലൂര്‍ രംഗത്തു വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago