HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മിഷന് അപ്പീല്‍ പോകാന്‍ അവകാശമുണ്ടെന്ന് മന്ത്രി എ.സി മൊയ്തീന്‍

  
backup
February 16 2020 | 03:02 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d-%e0%b4%85

 


തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെതിരായ ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ പോകാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അവകാശമുണ്ടെന്ന് മന്ത്രി എ.സി മൊയ്തീന്‍.
ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്റെ എല്ലാ നടപടികള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കും. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്തു തന്നെ നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരേ അപ്പീല്‍ പോകരുതെന്ന് പറയുന്ന യു.ഡി.എഫ് , നേരത്തേ സിംഗിള്‍ ബഞ്ച് ഉത്തരവ് തങ്ങള്‍ക്കെതിരായപ്പോള്‍ അപ്പീല്‍ പോയവരാണ്. വിഷയത്തില്‍ യു.ഡി.എഫ് നിലപാട് ഇരട്ടത്താപ്പാണെന്നും അവര്‍ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷനെ സഹായിക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം 11 ലക്ഷത്തോളം വോട്ടര്‍മാരുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷം പേരെയും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടക്കാണ് കോടതി വിധി ഉണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച വോട്ടര്‍പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുമ്പോള്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എങ്കിലും തെരഞ്ഞെടുപ്പ് വൈകുന്ന പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

Kerala
  •  3 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  14 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago