HOME
DETAILS
MAL
ദമ്പതികളില്‍ ഒരാള്‍ മരിച്ചാലും സ്വത്ത് കേസ് നടത്താമെന്ന് ഹൈക്കോടതി
backup
March 02 2017 | 19:03 PM
കൊച്ചി : സ്വത്തവകാശത്തര്‍ക്കം ഉള്‍പ്പെട്ട വിവാഹമോചനക്കേസുകളില്‍ ദമ്പതികളിലൊരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ക്ക് കേസ് തുടര്‍ന്നു നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സഹോദരന്റെ വിവാഹ മോചനക്കേസില്‍ കക്ഷിചേരാനുള്ള അപേക്ഷ കുടുംബകോടതി തള്ളിയതിനെതിരെ പള്ളുരുത്തി സ്വദേശി കെ.വി. വര്‍ഗീസ് ഉള്‍പ്പെടെ നാലു സഹോദരങ്ങള്‍ നല്കിയ ഹരജി അനുവദിച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹരജിക്കാരുടെ സഹോദരന് കെ.വി ആന്റണി വിവാഹം കഴിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശിനിക്ക് മാനസികരോഗമുണ്ടെന്ന് കണ്ടതിനാല്‍ വിവാഹ മോചനത്തിന് ഹരജി നല്കി. കേസ് നിലനില്‍ക്കുന്നതിനിടെ 2013ല്‍ ആന്റണി ആത്മഹത്യ ചെയ്തു. തുടര്‍ന്ന് കേസില്‍ കക്ഷി ചേരാന്‍ സഹോദരങ്ങള്‍ ഹരജി നല്‍കിയെങ്കിലും കുടുംബകോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."