HOME
DETAILS
MAL
തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതിചെലവ് വര്‍ധിച്ചു
backup
March 02 2017 | 19:03 PM
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതി വിഹിതവും ചെലവും വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെക്കാള്‍ 3.4 ശതമാനം പദ്ധതിവിഹിതം ചെലവഴിക്കാനായി. 2014-15ല്‍ 51.49 ശതമാനമായിരുന്ന ചെലവ് 15-16ല്‍ 54.88 ശതമാനത്തിലേക്കുയര്‍ന്നു.
അവലോകന വര്‍ഷത്തില്‍ നീക്കിയിരിപ്പുള്‍പ്പെടെ 6069.18 കോടി രൂപയായിരുന്നു വിവിധ വികസന മേഖലകള്‍ക്കായി വകയിരുത്തിയിരുന്നത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 2.16 ശതമാനം കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."