HOME
DETAILS

ഒന്നരവര്‍ഷം മുന്‍പ് നവീകരിച്ച മത്സ്യമാര്‍ക്കറ്റ് നവീകരണത്തിനായി വീണ്ടും അടച്ചത്് വിവാദമാകുന്നു

  
backup
January 20 2019 | 05:01 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95

കാഞ്ഞങ്ങാട്: ഒന്നരവര്‍ഷം മുന്‍പ് നവീകരിച്ച കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് വീണ്ടും നവീകരിക്കാനുള്ള നഗരസഭയുടെ നീക്കം വിവാദമാകുന്നു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മത്സ്യമാര്‍ക്കറ്റാണ് നഗരസഭ വീണ്ടും നവീകരിക്കാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇന്നലെ മുതല്‍ മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യം വില്‍പന നടത്തുന്നവരെ ഒഴിവാക്കി താല്‍ക്കാലിക ഷെഡ് പണിതിരിക്കുകയാണ്. പത്തു ദിവസത്തേക്ക്്് മത്സ്യമാര്‍ക്കറ്റ് വീണ്ടും നവീകരിക്കും വരെ താല്‍ക്കാലിക ഷെഡ്ഡില്‍ വില്‍പന നടത്താനാണ് നഗരസഭ മത്സ്യം വില്‍പന നടത്തുന്നവരോട് ആവശ്യ പ്പെട്ടിരിക്കുന്നത്. ഒന്നരവര്‍ഷം മുന്‍പ് മന്ത്രി കെ.ടി ജലീലാണ് ആധുനീകരിച്ച മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.
വയല്‍ നികത്തി കെട്ടിയ മാര്‍ക്കറ്റായതിനാല്‍ കാഞ്ഞങ്ങാട് നഗരത്തിലെ വെള്ളം മുഴുവന്‍ മത്സ്യമാര്‍ക്കറ്റിലാണ് ഒഴുകിയെത്തുക. മാത്രവുമല്ല, മാലിന്യ സംസ്‌കരണത്തിനും അഴുക്കുവെള്ളം ഒഴുകി പോവുന്നതിനും ടാങ്കുകള്‍ വേണമെന്നും അന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാരും മറ്റു പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ തന്നെ അത്യന്താധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ച നഗരസഭ ചെയര്‍മാനെ വാനോളം പുകഴ്ത്തുന്ന പ്രചാരണ ബോര്‍ഡുകളും നഗരത്തില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ കൃത്യമായി യാതൊരു പ്ലാനിങ്ങുമില്ലാതെയാണ് മത്സ്യമാര്‍ക്കറ്റ് നവീകരിച്ചതെന്ന് മലിനജലം തളംകെട്ടി നിന്നപ്പോഴാണ് ജനത്തിന് മനസിലായത്.
മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മാര്‍ക്കറ്റില്‍ നല്ല രൂപത്തിലുള്ള സംവിധാനം ഒരുക്കാന്‍ നഗരസഭയ്ക്കു കഴിഞ്ഞില്ലെന്ന ആരോപണമുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് ജൈവമാലിന്യ പ്ലാന്റുണ്ടാക്കിയെങ്കിലും ഉപയോഗശൂന്യമായി കിടക്കുകയാണ്. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ മാലിന്യ സംസ്‌കരണത്തിനു പുതിയ വഴികള്‍ തേടുമെന്നാണ് അധികൃതര്‍ പറയുന്നത്.
കൃത്യമായ ദീര്‍ഘവീക്ഷണമില്ലാതെ ജനങ്ങളുടെ പണം നശിപ്പിക്കുകയാണ് നഗരസഭ ചെയ്യുന്നത് എന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.
ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഭൂമിക്കടിയില്‍ മലിനജലവും മറ്റു മാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ 25 കോടി ചെലവില്‍ കൂറ്റന്‍ ടാങ്ക് നിര്‍മിച്ചിരുന്നു. ഇവിടെ ടാങ്ക് നിര്‍മിച്ചാല്‍ സ്ഥലം നഷ്ടമാവുമെന്നു കരുതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരസഭ അത് മണ്ണിട്ട് മൂടുകയായിരുന്നു.
ടൈല്‍സ് ഒട്ടിച്ചും ഇന്റര്‍ലോക്കിട്ടുമായിരുന്നു കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മത്സ്യമാര്‍ക്കറ്റ് ആധുനീകരിച്ചത്. അന്നുതന്നെ മാലിന്യ സംസ്‌കരണം എന്ന അടിസ്ഥാന പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കില്‍ ഇത്ര പെട്ടെന്ന് മത്സ്യമാര്‍ക്കറ്റിനെ വീണ്ടും നവീകരിക്കേണ്ടി വരില്ലായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. പുതിയ നവീകരണത്തിനെതിരേ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ പ്രചാരണം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago