ഡിറ്റന്‍ഷന്‍ ക്യാംപില്‍ ആദ്യമെത്തുക താനായിരിക്കും: അശോക് ഗെലോട്ട്
ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായ നിലപാടുമായി രാജസ്ഥാന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട അദ്ദേഹം, നിയമം നടപ്പായാല്‍ ആദ്യം ഡിറ്റന്‍ഷന്‍ ക്യാംപിലെത്തുക താനായിരിക്കുമെന്നും പറഞ്ഞു.
ജയ്പൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന ഷഹീന്‍ബാഗ് മോഡല്‍ പ്രതിഷേധത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും തനിക്കു മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ആ നിയമം നടപ്പായാല്‍ ആദ്യം ഡിറ്റന്‍ഷന്‍ ക്യാംപിലെത്തുക താനായിരിക്കുമെന്നും പറഞ്ഞു. രാജസ്ഥാന് സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞു.
ജനങ്ങളുടെ വികാരം മനസിലാക്കിയാണ് സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തേണ്ടത്. രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."