ബെള്ളൂര്‍ പഞ്ചായത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം
ബെള്ളൂര്‍: വരവും ചെലവും കൂട്ടിയോജിപ്പിക്കാനാവാതെ ബെള്ളൂര്‍ പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പഞ്ചായത്തിന് സാമ്പത്തിക വരുമാനമില്ലാത്തതാണ് പ്രവര്‍ത്തന സ്തംഭനത്തിനു പ്രധാനകാരണം. വരവും ചെലവും കൂട്ടിമുട്ടിക്കാനാവതെ ഏറെക്കാലമായി പഞ്ചായത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. പദ്ധതികള്‍ നടപ്പാക്കിയ ഇനത്തില്‍ നിരവധി ബില്ലുകള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
തനത് ഫണ്ടില്ലാത്തതുമൂലം പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നാലുമാസമായി പ്രതിഫലം ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ നിലവിലെ വരുമാനമെന്ന് പറയുന്നത് മാസത്തില്‍ മൂന്നു ലക്ഷം രൂപയാണ്. അതേ സമയം നാലു ലക്ഷം രൂപ ചെലവു വേണ്ടി വരുന്നതായാണ് കണക്ക്. 14000 ജനസംഖ്യയുള്ള പഞ്ചായത്തിന് സ്വന്തമായി വരുമാന സ്രോതസ് ഒന്നും തന്നെയില്ല. ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂന്ന് എല്‍.പി സ്‌കൂളുകള്‍, കൃഷിഭവന്‍, പ്രാഥമിക ആശുപത്രി, വില്ലേജ് ഓഫിസ് എന്നിവയാണ് പൊതുസ്ഥാപനങ്ങള്‍. ഒരു സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, മൂന്നു യു.ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ നിയമിച്ച എട്ടു ജീവനക്കാര്‍ പഞ്ചായത്തിലുണ്ട്.
ഇതിനുപുറമെ പഞ്ചായത്തിന്റെ ജീപ്പിനും ആംബുലന്‍സിനുമായി രണ്ടു ഡ്രൈവര്‍മാര്‍, എന്‍ജിനിയറിങ് വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാര്‍, വൈദ്യുതി ബില്‍ തുക, തെരുവ്‌വിളക്ക്, ടെലഫോണ്‍ ബില്ല് എന്നിവക്കടക്കം പ്രതിമാസം നാലുലക്ഷം രൂപയാണ് പഞ്ചായത്തിനു ചെലവുവരുന്നത്. ഇതിനുപുറമെ ബഡ്‌സ് സ്‌കൂളിനും സര്‍ക്കാര്‍ ആശുപത്രിക്കും രണ്ടു താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുവാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
ജനസംഖ്യാനുപാതികമായി വരുമാനം കുറഞ്ഞ പഞ്ചായത്തുകള്‍ക്കു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാറുണ്ട്. ഏതാനും വര്‍ഷങ്ങളായി അത്തരത്തില്‍ ലഭിച്ച സഹായം കൊണ്ടാണ് പഞ്ചായത്ത് പ്രവര്‍ത്തനം നടത്തി വന്നിരുന്നത്.
എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരില്‍ നിന്നുലഭിക്കേണ്ട സാമ്പത്തിക സഹായം മുടങ്ങിയതാണ് പഞ്ചായത്തിന്റെ പ്രവര്‍ത്തനം തീര്‍ത്തും പ്രതിസന്ധിയിലകാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."