HOME
DETAILS
MAL
പ്രതിനിധികളല്ല, എല്ലാരും; ഷഹീന്‍ബാഗ് സമരക്കാര്‍ ഇന്ന് അമിത് ഷായുടെ വസതിയിലേക്ക്
backup
February 16 2020 | 04:02 AM
ന്യൂഡല്‍ഹി: രണ്ടു മാസമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം നടത്തുന്നവര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്കു മാര്‍ച്ച് നടത്തും. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
എന്നാല്‍, ഇതേക്കുറിച്ച് അറിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. പ്രതിഷേധക്കാര്‍ മന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിയില്‍ ആര്‍ക്കും താനുമായി സംസാരിക്കാമെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം അമിത് ഷാ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കു നിയമത്തില്‍ പ്രതിഷേധമുണ്ട്.
അതിനാല്‍ അദ്ദേഹത്തെ കാണാനെത്തുമെന്നും ഷഹീന്‍ബാഗ് സമരക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷമാകും മാര്‍ച്ചെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."