ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം 'റിവൈവ് -2020' വെള്ളിയാഴ്ച മനാമയില്‍
- യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി പി അന്‍വര്‍ സാദത്ത് പ്രഭാഷണം നടത്തും
മനാമ: ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും 21ന് വെള്ളിയാഴ്ച്ച രാത്രി 8മണിക്ക് മനാമ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി പി അന്‍വര്‍ സാദത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ധേഹം പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മറ്റി നടപ്പിലാക്കി വരുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതോടൊപ്പം പാലക്കാട് ജില്ലക്കും ബഹ്റൈന്‍ പ്രവാസികള്‍ക്കും പ്രത്യേകമായി കൂടുതല്‍ കാരുണ്യം പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു.
ബഹ്റൈനിലെ ലുലു ഇന്‍റര്‍ നാഷണല്‍ എക്സ്ചേഞ്ച് ആണ് ഉദ്ഘാടന പരിപാടിയുടെ മുഖ്യ പ്രായോജകര്‍. പുതുതായി നിലവില്‍ വന്ന ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാനഭാരവാഹികള്‍ക്ക് സ്വീകരണവും 38 വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസം മതിയാക്കി നാട്ടിലേക്കു യാത്രയാവുന്ന കെ.എം.സി സി മുന്‍ സംസ്ഥാന വൈസ്:പ്രസിഡന്‍റ് ടി.പി മുഹമ്മദ്അലിക്കുള്ള യാത്രയപ്പും ജില്ലാ കമ്മറ്റിയുടെ ഭാവി പദ്ധതികളുടെ സമര്‍പ്പണവും ചടങ്ങില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973 3915 7296 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മനാമയിലെ ബഹ്റൈന്‍ കെ.എം.സി.സി കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബഹ്റൈന്‍ കെ എം സി സി പാലക്കാട് ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ശറഫുദ്ധീന്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി, ട്രഷറര്‍ നിസാമുദ്ധീന്‍ മാരായമംഗലം , ഒരഗനൈസിംഗ് സെക്രട്ടറി ഹാരിസ് വി വി തൃത്താല , വൈസ് പ്രസിഡന്‍റ് സിപി മുഹമ്മദലി , സെക്രട്ടറിമാരായ മാസില്‍ പട്ടാമ്പി , അന്‍വര്‍ കുമ്പിടി , ആഷിഖ് മേഴത്തൂര്‍, യഹ്‌യ വണ്ടുംതറ എന്നിവര്‍ക്കൊപ്പം ലുലു ഇന്‍റര്‍ നാഷണല്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീഷ് കുമാറും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."