തീരദേശത്തെ അക്രമം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിംലീഗ്
താനൂര്‍: പണ്ടാരകടപ്പുറം ഭാഗത്ത് മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ വ്യാപകമായി അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സി.പി.എമ്മുകാരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നു താനൂര്‍ മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി. അക്രമം നടക്കുമ്പോള്‍ പൊലിസ് നോക്കിനിന്നുവെന്ന സ്ത്രീകളടക്കമുള്ള പ്രദേശവാസികളുടെ പരാതി ഗൗരവമുള്ളതാണ്. പൊതുജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലിസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കന്നത് നീതീകരിക്കാവുന്നതല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പൊലിസ് ശ്രമിക്കേണ്ടത്. സമാധനത്തിലേക്കു നീങ്ങുകയായിരുന്ന തീരദേശത്തെ വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭൂമിയാക്കി മാറ്റാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുന്‍സിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. ടി.പി.എം അബ്ദുല്‍ കരീം അധ്യക്ഷനായി. അഡ്വ. കെ.പി സൈതലവി, ഇ.പി കുഞ്ഞാവ, എം.കെ ഹംസ ഹാജി, സി.കെ.എം ബഷീര്‍, പി. നൗഷാദ്, കെ.കെ ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."