വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി കറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പൊലിസിന്റെ പൂട്ട്
ചങ്ങരംകുളം: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ രൂപമാറ്റം വരുത്തി കറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പൊലിസിന്റെ പൂട്ട്. മേഖലയില്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തി ഡെക്കറേറ്റ് ചെയ്ത ഓപ്പണ്‍ ജീപ്പില്‍ വിദ്യാര്‍ഥികള്‍ കറങ്ങുന്നത് പതിവായതോടെയാണ് പൊലിസ് ഇത്തരം വാഹനങ്ങള്‍ നിരീക്ഷിച്ച് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ ഓപ്പണ്‍ ജീപ്പില്‍ അപകടകരമായ രീതിയില്‍ കറങ്ങുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കറങ്ങിയ ഓപ്പണ്‍ ജീപ്പ് ചങ്ങരംകുളം എസ്.ഐ കെ.പി മനേഷിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം കസ്റ്റഡിയിലെടുത്തു. മലബാര്‍ ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥികളെയാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ഓപ്പണ്‍ ജീപ്പില്‍ കറങ്ങി പൊലിസിന്റെ വലയിലായത്. ആര്‍.ടി.ഒക്ക് കൈമാറുന്ന വാഹനം പരിശോധനകള്‍ക്ക് ശേഷമെ വിട്ടു നല്‍കൂവെന്ന് പൊലിസ് പറഞ്ഞു.
നിയമപരമായ അംഗീകാരത്തോടെയാണോ ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് എന്ന് പരിശോധിക്കുമെന്നും ഗതാഗത നിയമങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കുന്ന ഇത്തരം വാഹനങ്ങള്‍ക്കെതിരേയും അത് ഓടിക്കുന്നവര്‍ക്കെതിരേയും ആര്‍.ടി.ഒ യുടെ കൂടി നിര്‍ദ്ദേശപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എസ്.ഐ പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗതാഗതതടസമുണ്ടാക്കി സെന്റ് ഓഫ് ആഘോഷിച്ചതും ഇത്തരം ഓപ്പണ്‍ ജീപ്പിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."