ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയിൽ മേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതായി തൊഴിൽ മന്ത്രി
ജിദ്ദ: സഊദിയിൽ റീട്ടെയില്‍ വിപണിക്ക് ഓണ്‍ലൈന്‍ വ്യാപാരം വെല്ലുവിളി സൃഷ്ടിക്കുന്നതായി തൊഴിൽ സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി. സാങ്കേതിക വിപ്ലവം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയ്ക്ക് പുറമെ ഓണ്‍ലൈന്‍ വ്യാപാരവും ചില്ലറ വില്‍പന രംഗത്ത് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ ഇതിനെ മറികടക്കാനും ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കാനും നിരവധി പദ്ധതികൾ മന്ത്രാലയം നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രാജ്യത്തെ 25 ശതമാനത്തിലധികം പേരും ജോലി ചെയ്യുന്നത് ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണ്. ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. റിയാദില്‍ നടന്ന റീട്ടെയില്‍ ലീഡേഴ്‌സ് സര്‍ക്കിളിന്റെ ആറാമത് സമ്മേളനത്തില്‍ സംസാരിക്കവേ തൊഴില്‍ മന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ജീവനക്കാർക്ക് പരിശീലനം നല്‍കുക, നിക്ഷേപകര്‍ക്ക് ഇളവുകള്‍ നല്‍കുക, പ്രത്യേക മേഖലകളിലും ലോജിസ്റ്റിക് സോണുകളിലും നിക്ഷേപകര്‍ക്ക് ഇളവുകളും പിന്തുണയും നല്‍കുക തുടങ്ങി നിരവധി പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കുന്നത്. പുതിയ തൊഴില്‍ ശൈലികളുമായും സാങ്കേതിക വിദ്യാ മാറ്റങ്ങളുമായും പൊരുത്തപ്പെട്ടുപോകുന്നതിന് തൊഴിലാളികളേയും തൊഴിലുടമകളേയും പ്രാപ്തരാക്കുന്ന നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ മന്ത്രാലയം ശ്രമിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."