സമ്പൂര്‍ണ ഡിജിറ്റല്‍ തൃശൂര്‍: നടപടികള്‍ തുടങ്ങി
തൃശൂര്‍: തൃശൂര്‍ ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി.മന്ത്രാലയത്തിന് കീഴിലുള്ള വിജ്ഞാന വികസന പോര്‍ട്ടലായ വികാസ് പീഡിയ പോര്‍ട്ടലിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ തുടങ്ങി. തൃശൂര്‍ ജില്ലാതല ഡിജിറ്റല്‍ ശില്പശാല ഇന്നലെ തൃശൂര്‍ പ്രസ്ക്ലബ്ബ് ഹാളില്‍ നടന്നു. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി ഷിബു ഉദ്ഘാടനം ചെയ്തു. അക്ഷയ സി.എസ്.സി സൊസൈറ്റി പ്രസിഡന്റ് എം. അരവിന്ദാക്ഷന് അധ്യക്ഷനായി. സജി തോമസ്, ജോളി ജോണ്‍, ജോഫര്‍ പ്രസംഗിച്ചു.
തൃശൂര്‍ അക്ഷയ സി.എസ്.എസി.വെല്‍ഫെയര്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് ആദ്യഘട്ട പരിപാടി സംഘടിപ്പിച്ചത്. ഐ.ടി.വിദഗ്ധര്‍, സ്വകാര്യ സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമകള്‍, പ്രവര്‍ത്തകര്‍, അക്ഷയ സംരംഭകര്‍, സി.എസ്.സി സംരംഭകര്‍, ജി.എസ്.ടി സുവിധ കേന്ദ്രങ്ങള്‍ മറ്റുഅനുബന്ധ ഐ.ടി.സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വികാസ് പീഡിയയുമായി ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലാ ഭരണകൂടവും ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന തൃശൂര്‍ ജില്ലാതല ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ ഐ.ടി.ഡിജിറ്റല്‍ മേഖലകളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ മാസ്റ്റര്‍ ട്രെയ്നര്‍മാരെ പരിശീപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."