വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ മോഷണ സംഘത്തലവന്‍ അറസ്റ്റില്‍
കൊടുങ്ങല്ലുര്‍: പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വണം കവര്‍ന്ന കേസില്‍ മോഷണ സംഘത്തലവന്‍ അറസ്റ്റില്‍. ഇതോടെ തെളിയാതെ കിടന്നിരുന്ന ഭണ്ഡാര മോഷണക്കേസിനും തുമ്പായി. കൊടുങ്ങല്ലൂര്‍ ശൃംപുരത്ത് വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് മട്ടാഞ്ചേരി സ്വദേശി കള്ളന്‍ ആഷിക് എന്ന പേരിലറിയപ്പെടുന്ന വക്കീലപറമ്പില്‍ പൂതം ആഷികി (28)നെയാണ് കൊടുങ്ങല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത.്
ഈ കേസില്‍ മട്ടാഞ്ചേരി സ്വദേശി റിജാസി (30) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കോഴിക്കോട് വടകരയില്‍ നിന്നുമാണ് ആഷികിനെ പിടികൂടിയത്. സ്ഥിരം മോഷ്ടാവായ ആഷിക് പാവറട്ടിയില്‍ 220 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലും, മട്ടാഞ്ചേരി, തോപ്പുംപടി, ചാവക്കാട് , എറണാകുളം, പള്ളുരുത്തി എന്നീ സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ചാ കേസുകളിലും ,അടിപിടി ,കഞ്ചാവ്, പോക്കറ്റടി ,മണല്‍കടത്ത് തുടങ്ങിയ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരി 24 ന് ചേരമാന്‍ ജുമാ മസ്ജിദിന് സമീപം കാട്ടില്‍ കമലോല്‍ഭവന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
പൂട്ടിയിട്ട വീട് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ടര പവന്‍ സ്വര്‍ണ്ണം കവരുകയായിരുന്നു. പെരിഞ്ഞനത്ത് ഒരു മാസം മുന്‍പ് കപ്പേളയുടെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നത് ആഷിക് ഉള്‍പ്പടെയുള്ള സംഘമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലിസ് പറഞ്ഞു.
ചേരമാന്‍ പള്ളിയിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളില്‍ നിന്നും പ്രതികളെയും അവര്‍ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞു. കൊടുങ്ങല്ലൂര്‍ എസ്.ഐ. ഇ.ആര്‍ .ബൈജു ,അഡീഷണല്‍എസ്.ഐ എ.മുകുന്ദന്‍ ,എ.എസ്.ഐ സി.എ സാദത്ത് ,സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സിദ്ധാര്‍ത്ഥന്‍ ,സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഒ.എഫ് ജോസഫ് ,എം.എന്‍.സന്തോഷ് ,സി .ടി .രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."