കൊറോണ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും: ഐ.എം.എഫ്
ദുബൈ: കൊറോണ വൈറസ് (കോവിഡ് 19) പകര്‍ച്ചവ്യാധി ഈ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കാന്‍ സാധ്യതയുണ്ടന്ന് ഐ.എം.എഫ് മാനേജിങ് ഡയരക്ടര്‍ ക്രിസ്റ്റിലിന ജോര്‍ജിയ അഭിപ്രായപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ക്കിപ്പോഴും പ്രതിക്ഷിക്കുന്നത് അത് 0.1- 0.2 ഇടയിലായിരിക്കുമെന്ന് ക്രിസ്റ്റലിന ദുബായില്‍ നടന്ന ഗ്ലോബല്‍ വിമന്‍സ് ഫോറത്തില്‍ പറഞ്ഞു.
ഇതിനകം തന്നെ 1600ലധികം ആളുകള്‍ കൊല്ലപ്പെട്ട പകര്‍ച്ചവ്യാധി എത്രപ്പെട്ടന്ന് കെട്ടടങ്ങുമോ അതിന് ആശ്രയിച്ചായിരിക്കുംആഗോള സമ്പത്തിന്റെ സ്ഥിതി. അകാല നിഗമനങ്ങളിലേക്ക് പോകരുതന്ന് ഞാന്‍ എല്ലാവരോടും ഉപദേശിക്കുന്നു.
ഇപ്പോഴും അനിശ്ചിതത്വമുണ്ട് . ടൂറിസം , ഗതാഗതം മേഖലകളെ ഇത് ബാധിച്ചുട്ടുണ്ട്. ഈ വൈറസിന്റെ സ്വഭാവം എന്താണന്നോ ചൈനക്ക് ഇത് എത്രപ്പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നോ മറ്റുള്ളയിടങ്ങളിലേക്ക് ഇത് വ്യാപിക്കുമെന്നോയെന്നും ഇത് വരേ ഞങ്ങള്‍ക്ക് അറിയില്ല.
2002 ലെ സാര്‍സുമായി താരത്യമപ്പെടുത്തുമ്പോള്‍ അന്ന് ചൈനയുടെ സമ്പത്ത് വ്യവസ്ഥ ആഗോള സമ്പത്ത് വ്യവസ്ഥയുടെ 8.0 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇന്നത് 19 ശതമാനമാണ്.
ലോകത്തിലെ ഒന്നും രണ്ടും സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പ്രശനം ആഗോള സമ്പത്ത് വ്യവസ്ഥയെ ബാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."