HOME
DETAILS

സൗഹൃദയാത്രക്ക് ആനക്കട്ടിയില്‍ ഉജ്വല സമാപനം

  
backup
January 20 2019 | 08:01 AM

%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f

അഗളി : റിപ്പബ്ലിക് ദിനത്തില്‍ അട്ടപ്പാടി ഗൂളിക്കടവില്‍ നടക്കുന്ന പാലക്കാട് ജില്ലാ മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന് വന്ന സൗഹൃദ യാത്രക്ക് ആനക്കട്ടിയില്‍ ഉജ്ജ്വല സമാപനം. രണ്ടാം ദിവസമായ ഇന്നലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ പ്രസിഡന്റ് ശൈഖുനാ മര്‍ഹൂം എ പി മുഹമ്മദ് മുസ്ലിയരുടെ മഖ്ബറ സിയാറത്തോടെ യാത്രക്ക് തുടക്കമായി.
സിയാറത്തിന് കെ സി അബൂബക്കര്‍ ദാരിമി നേതൃത്വം നല്‍കി. അബ്ദു റഹിമാന്‍ ദാരിമി,എ പി റഹീം ഫൈസി,എ പി ജലീല്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ണാര്‍ക്കാട് പുഞ്ചക്കോട്ടു നടന്ന രണ്ടാം ദിവസ ത്തെ ഉത്ഘാടന സമ്മേളനം സിദ്ധീഖ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ പി സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു.മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ജി എം സ്വലാഹുദ്ധീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, 'ഹബീബ് ഫൈസി കോട്ടോപ്പാടം, അന്‍വര്‍ സാദിഖ് ഫൈസി, മിര്‍ഷാദ് യമാനി ചാലിയം, അബദുല്‍ വാഹിദ് ഫൈസി ,സൈനുദ്ധീന്‍ ഫൈസി, ഷരീഫ് ഹാജി പഴേരി , സലാം മാസ്റ്റര്‍ , അബ്ദുള്ള ഹാജി വാഴമ്പുറം, അബ്ദുഹാജി മുണ്ടേക്കരാട് ,മുഹദാലി മാസ്റ്റര്‍ ,തുടങ്ങിയവര്‍ സംബന്ധിച്ചു.
ആന മൂളിയില്‍ പെച്ച് ആദിവാസി മൂപ്പന്‍ ജാഥാ നായകനെ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രകൃതി മനോഹരിതമായ അട്ടപ്പാടി ചുരപ്പാത ണ്ടിപ്രയാണം തുടര്‍ന്ന യാത്രക്ക് മുക്കാലിയില്‍ നല്‍കിയ സ്വീകരണത്തില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഹാരാര്‍പ്പണം നടത്തി. കക്കുപ്പടിയില്‍ നടന്ന സ്വീകരണത്തില്‍ ശിവക്ഷേത്ര പ്രസിഡന്റ് ചിന്നക്കണ്ണന്‍ സാബിഖലി തങ്ങളെ ശാളണിയിച്ച് സ്വീകരിച്ചു.
തുടര്‍ന്ന് കല്‍ക്കണ്ടി,ഒമ്മല,താവളം,അഗളി,കോട്ടത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 6:30ന് ആനക്കട്ടിയില്‍ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, കബീര്‍ അന്‍വരി നാട്ടുകല്‍, ആരിഫ് ഫൈസി, ശമീര്‍ ഫസി കോട്ടോപ്പാടം സംസാരിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, ടി.കെ.സുബൈര്‍ മൗലവി, റഹീം ഫൈസി അക്കിപ്പാടം, സുലൈമാന്‍ ദാരിമി, നിസാബുദ്ധീന്‍ ഫൈസി, അസ്‌കര്‍ മാസ്റ്റര്‍ കരിമ്പ, ഉബൈദ് മാസ്റ്റര്‍,ബാപ്പുട്ടി ഹാജി, വി.കെ അബൂബക്കര്‍, മുത്തലിബ് അഗളി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  15 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  15 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  15 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  16 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  16 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  17 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  17 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  18 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago