മണ്ണാര്‍ക്കാട് നഗരത്തില്‍ വന്‍ അഗ്നിബാധ20 ലക്ഷത്തിന്റെ നാശനഷ്ടം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തിന് സമീപം വന്‍ അഗ്നിബാധ. 20 ലക്ഷം രൂപയോളം നാശനഷ്ടം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മണ്ണാര്‍ക്കാട് പെരിമ്പടാരി കാഞ്ഞിരത്ത് സാനിറ്ററി ഷോപ്പിന്റെ ഗോഡൗണിനും, ഫര്‍ണീച്ചര്‍ ഗോഡൗണിനും തീ പിടിച്ചത്.
രാത്രി 12 മണിയോടെയാണ് പ്രദേശവാസികള്‍ തീ പടരുന്നത് കണ്ടത്. വട്ടമ്പലത്ത് നിന്ന് ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാതിരുന്നതിനാല്‍ പെരിന്തല്‍മണ്ണയില്‍ നിന്നും ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സുകൂടിയെത്തി.
പുലര്‍ച്ചെ ആറരമണിയോടെയാണ് തീ പൂര്‍ണമായും അണക്കാനായത്.
സമീപത്തുള്ള ഇന്റസ്ട്രിയല്‍ വര്‍ക്ക് ഷോപ്പുകളില്‍ നിന്നും വെല്‍ഡിങ് ഗ്യാസ് ഉള്‍പ്പെടുന്നവ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോട്ടോപ്പാടന്‍ കുഴിയില്‍പീടിക സൈനുദ്ദീന്റെ ഉടമസ്ഥതയിലുളള ഫര്‍ണീച്ചര്‍ നിര്‍മാണ യൂനിറ്റ് പൂര്‍ണമായും കത്തി നശിച്ചു.
പുല്ലശ്ശേരി നരിയംകോട് ഷിഹാബിന്റെ ഉടമസ്ഥതയിലുളള റോമ ടൈല്‍സിന് ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു.
20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."