അൽ ഖർജ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഇ അഹമ്മദ് സാഹിബ് അനുസ്മരണവും നടത്തി
റിയാദ് : അൽ ഖർജ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഇ അഹമ്മദ് സാഹിബ് അനുസ്മരണവും നടത്തി. കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ്റഫ് വെങ്ങാട്ട് ഓഫീസ്, അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദലി പാങ്ങ് അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് മൗലവി പ്രാർത്ഥന നടത്തി. റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയെന്ന ആശയത്തെയും അതിന്റെ മതേതര പാരമ്പര്യത്തെയും അന്താരാഷ്ട്ര തലത്തിൽ യു എൻ ഉൾപ്പെടെയുള്ള വേദികളിൽ അവതരിപ്പിച്ച് ഇന്ത്യയുടെ സുതാര്യമായ നിലപാട് വ്യക്തമാക്കി ഇന്ത്യയുടെ യശസ്സ് ഉയർത്തി പിടിക്കുന്നതിലും രാജ്യത്തിന്റെയും താൻ പ്രധിനിധീകരിക്കുന്ന സമൂഹത്തിൻറയും വികസന പ്രവർത്തനങ്ങൾക്ക് വലിയ പങ്കാളിത്തം വഹിക്കുകയും ചെയ്ത നേതാവായിരുന്നു ഇ അഹമ്മദ് സാഹിബ് എന്നും ഫാസിസം ഇന്ത്യയെ കാർന്നു തിന്നുന്ന വർത്തമാന കാലത്ത് ഇ അഹമ്മദ് സാഹിബിൻറ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു എന്നും അനുസ്മരണ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
ഡോ: അബ്ദുൽ നാസർ, സവാദ് ആയത്തിൽ, സുലൈമാൻ വയനാട്, അഷ്റഫ് കല്ലൂർ, എന്നിവർ സംസാരിച്ചു. മുഹമ്മദ് പുന്നക്കാട്, ഷെബീബ് കൊണ്ടോട്ടി, അലി അബ്ദുല്ല വാണിയമ്പാറ, സി കെ ബാബു കട്ടിലശ്ശേരി, ബക്കർ പൊന്നാണി, അമീർ. എന്നിവർ നേതൃത്വം നൽകി ജ: സെക്രട്ടറി എൻ കെ എം കുട്ടി ചേളാരി സ്വാഗതവും ഇഖ്ബാൽ അരീക്കാടൻ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."