സോമാലിയയില്‍ 52 തീവ്രവാദികളെ വധിച്ചെന്ന് യു.എസ്
മൊഗാദിശു: വ്യോമാക്രമണത്തില്‍ 52 അല്‍ ഷബാബ് തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന് യു.എസ് സൈന്യം. സോമാലിയന്‍ സൈന്യത്തിനെതിരേ ശനിയാഴ്ചയുണ്ടായ ആക്രമണത്തിന് തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എട്ടു സൈനികരെ അല്‍ ഷബാബ് കൊലപ്പെടുത്തിയിരുന്നു. മധ്യ ജുബാക്ക് സമീപമുള്ള ജിലിബിലാണ് വ്യോമാക്രമണം നടത്തിയതെന്ന് ആഫ്രിക്കയിലെ യു.എസ് കമാന്‍ഡ് പറഞ്ഞു.
എന്നാല്‍ 73 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് സോമാലിയയിലെ ജുബുലാന്ഡ് പ്രവിശ്യ സുരക്ഷാ മന്ത്രി അബ്ദുറാഷിദ് ഹാസന് അബ്ദുനൂര്‍ പറഞ്ഞു. എന്നാല്‍ ആക്രമണം സംബന്ധിച്ച് അല്‍ ശബാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കിസ്മായ നഗരത്തിലെ സൈനിക ക്യംപിന് നേരെയാണ് ശനിയാഴ്ച അല്‍ ഷബാബ് ആക്രമണം നടത്തിയത്. ഇതിനെ തുടര്‍ന്ന് സൈന്യം ഇന്നലെ പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ പ്രദേശത്ത് മണിക്കൂറുകളോളം ഏറ്റുമുട്ടലുണ്ടായിരുന്നു.
2017ന് ശേഷം അല്‍ ഷബാബിനെതിരേയുള്ള വ്യോമാക്രമണങ്ങള്‍ യു.എസ് ശക്തിപ്പെടുത്തിയിരുന്നു. സോമാലിയയിലെ മധ്യ സോമാലിയ, തെക്കന്‍ പ്രദേശങ്ങള്‍ എന്നിവ അല്‍ ഷബാബിന്റെ നിയന്ത്രണത്തിന് കീഴിലാണുള്ളത്. അന്താരാഷ്ട്ര പിന്തുണയോടെയുള്ള സോമാലിയന്‍ സര്‍ക്കാരിനെ താഴെയിറക്കാനാണ് അല്‍ ഷബാബ് ശ്രമിക്കുന്നത്. ചൊവ്വാഴ്ച കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ ഹോട്ടലില്‍ ആക്രമണം നടത്തിയത് അല്‍ ഷബാബിന്റെ നേതൃത്വത്തിലായിരുന്നു. സംഭവത്തില്‍ 21 പേര് മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."