കൂളിമാട് കളന്‍തോട് റോഡ്; ഈ പണി എന്നവസാനിക്കും!
കൂളിമാട്: കൂളിമാട്-കള്ളന്‍തോട് റോഡിന്റെ നവീകരണ പ്രവൃത്തി അനിശ്ചിതമായി നീളുന്നതിലും നിരവധി കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കാന്‍ വൈകുന്നതിലും പ്രതിഷേധിച്ച് നാട്ടുകാര്‍ ചിറ്റാരിപിലാക്കല്‍ അങ്ങാടിയില്‍ കുഴിനിറക്കല്‍ സമരം നടത്തി.
റോഡ് നവീകരണ പ്രവൃത്തിക്കായി ചിറ്റാരിപിലാക്കല്‍ അങ്ങാടിയില്‍ കുഴിച്ച ഭീമന്‍ കുഴിയില്‍ ഇറങ്ങി നിന്നാണ് പ്രതിഷേധിച്ചത്.
കളന്‍തോട് -കൂളിമാട് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷത്തിലേറെയായിട്ടും ഇപ്പോഴും പാതിവഴിയിലാണ്.
നിരവധി തവണ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഓരോ തവണയും ഉടന്‍ പ്രവൃത്തി തീരുമെന്ന് ഉറപ്പുനല്‍കിയെങ്കിലും പാലിച്ചിട്ടില്ല.
റോഡ് നവീകരണത്തിനായി വിഛേദിച്ച പൈപ്പ് ലൈന്‍ പൂര്‍ണ്ണമായി പുന:സ്ഥാപിക്കാത്തതിനാല്‍ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയത്. പ്രതിഷേധ സമരത്തില്‍ കെ.എ.ഖാദര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.സി കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. പത്താം വാര്‍ഡ് മെമ്പര്‍ എം.കെ നദീറ,വിവിധ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് പി.ഹര്‍ഷല്‍, സി.കെ.മജീദ് ,കെ.എം.യൂനുസ് ,പി.സിദ്ദീഖ്, മുജീബ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ.സി.ബഷീര്‍ സ്വാഗതവും കെ.ഷമീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."