നാടിന്റെ മുത്താണ് കുഞ്ഞാമിന ഹജ്ജുമ്മ
പെരിങ്ങത്തൂര്‍: കഠിനമായ വേനലില്‍ നാടു മുഴുവന്‍ വരള്‍ച്ചയുടെ പിടിയിലമരുമ്പോള്‍ കുഞ്ഞാമിന ഹജ്ജുമ്മയുടെ പ്രഖ്യാപനം കുളിര്‍മഴയായാണ് നാട്ടുകാര്‍ കേട്ടത്. ഏതുവേനലിലും ഉറവവറ്റാത്ത സ്വന്തം കിണര്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കുമെന്നാണ് പുല്ലൂക്കരയിലെ കുഞ്ഞാമിന ഹജ്ജുമ്മ വ്യക്തമാക്കിയത്. ഇതോടെ പാനൂര്‍ നഗരസഭയിലെ പുല്ലൂക്കര പതിനഞ്ചാം വാര്‍ഡില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പിലാത്തോട്ടത്തില്‍, കൂവപുനത്തില് മേഖലയിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകും. നിലവില്‍ ഈ പ്രദേശത്ത് കുടിവെള്ളത്തിനായി പാത്രവും തലയിലേറ്റി ഏറെദൂരം നടന്നാണ് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വെള്ളം ശേഖരിക്കുന്നത്. നാട്ടുകാര്‍ക്കു വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പാനൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.എ നാസര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയപ്രകാശ് നാമത്തന്റവിട അധ്യക്ഷനായി. പി.കെ മുസ്തഫ, നൗഷാദ് അണിയാരം, അലി കുയ്യാലില്‍, യൂസഫ് വി.കെ, സി.എച്ച് സൂപ്പി, അഷ്റഫ് വി.പി, ഗുലാംസ് അബ്ദുറഹ്മാന്, ഹമീദ് വടക്കയില്‍, പി ബാലന്, പി രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."