ഹൈക്കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണം: ബി.ജെ.പി
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷം കോടതിയെ സമീപിക്കുന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ ബി.ജെ.പി തീരുമാനമെടുക്കുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂള്‍ അധികൃതര്‍, ആശുപത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, അനാഥാലയം നടത്തിപ്പുകാര്‍ തുടങ്ങിയവര്‍ സംഭവം മൂടിവയ്ക്കാന്‍ കൂട്ടുനിന്നു. ഭരണകൂടം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിനു പകരം സുനിയുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഓട്ടത്തിലാണ് കേരളാ പൊലിസെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."