HOME
DETAILS
MAL
തമിഴ്നാട് പ്രതിരോധ വ്യവസായ ഇടനാഴി ഉദ്ഘാടനം ചെയ്തു
backup
January 20 2019 | 20:01 PM
ചെന്നൈ: പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യം വച്ച് തമിഴ്നാടിന്റെ പ്രതിരോധ വ്യവസായ ഇടനാഴി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ഉദ്ഘാടനം ചെയ്തു. 3,038 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണിത്. പൊതു-സ്വകാര്യ നിക്ഷേപത്തിന്റെകൂടി സഹായത്തോടെയാണ് ഇത് നടപ്പില്‍ വരുത്തുകയെന്നും മന്ത്രി അറിയിച്ചു.
വെടിക്കോപ്പ് നിര്‍മാണശാല 2,305 കോടി, ഭാരത് ഇലക്ട്രോണിക്സ് 140.5 കോടി, ഭാരത് ഡയനാമിക്സ് ലിമിറ്റഡ് 150 കോടി എന്നിങ്ങനെ ഇതിനായി നിക്ഷേപിക്കും. ചെന്നൈ, ഹുസൂര്‍, സേലം, കോയമ്പത്തൂര്‍, തിരുച്ചിറപ്പിള്ളി എന്നീ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് പ്രതിരോധ ഇടനാഴി സ്ഥാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."