HOME
DETAILS

പ്രവാസികളെ വഞ്ചിച്ചാല്‍ കടുത്ത ശിക്ഷ

  
backup
January 20 2019 | 21:01 PM

pravasi-vs-pramod-21-01-2019

#വി.എസ് പ്രമോദ്


തിരുവനന്തപുരം: ജീവിത സാഹചര്യങ്ങള്‍ നല്‍കുന്ന വെല്ലുവിളികള്‍ നേരിടാന്‍ തൊഴില്‍തേടി വിദേശ രാജ്യങ്ങളില്‍ പോകുന്ന പ്രവാസികളെ വഞ്ചിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി എമിഗ്രേഷന്‍ ആക്ട് 2019ന്റെ കരട് തയാറായി. മികച്ച തൊഴിലും മറ്റു സാഹചര്യങ്ങളും വാഗ്ദാനം ചെയ്ത് തൊഴിലിനായി വിദേശത്തെത്തിച്ച് പാവങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.


നിയമാനുസൃതമുള്ള ലൈസന്‍സ് ഇല്ലാതെ പണത്തിനു വേണ്ടിയോ അല്ലാതെയോ വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് പരസ്യം ചെയ്യല്‍ , തൊഴില്‍മേഖലയിലെ ചൂഷണം, തൊഴിലാളിയെ വാടകയ്‌ക്കെടുക്കല്‍, കരാര്‍ സേവനം തുടങ്ങിയവയെല്ലാം നിയമവിരുദ്ധമാക്കുന്നതാണ് കരടു ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതനുസരിച്ച് മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപയില്‍ കുറയാത്തതും അഞ്ചു ലക്ഷത്തില്‍ കൂടാത്തതുമായ പിഴയോ ശിക്ഷയായി ലഭിക്കും. ജോലിക്കോ പഠനത്തിനോ വിദേശത്തു പോകുന്നവര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നതും ബില്ലില്‍ പ്രധാന വ്യവസ്ഥയുണ്ട്.


കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നു കരുതുന്ന ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കപ്പെട്ടേക്കും. പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും അഭിപ്രായം അറിയിക്കുന്നതിനുവേണ്ടി ബില്ലിന്റെ കരട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
സ്വന്തം പൗരന്റെ കുടിയേറ്റത്തിനും പ്രവാസത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി എമിഗ്രേഷന്‍ മാനേജ്‌മെന്റ് അതോറിറ്റി എന്ന പേരില്‍ പുതിയ സംവിധാനം ഉള്‍പ്പെടെ രൂപീകരിക്കാനാണ് എമിഗ്രേഷന്‍ ആക്ട് 2019 എന്ന പേരില്‍ കുടിയേറ്റ നിയമത്തിന്റെ കരടിനു രൂപം നല്‍കിയിരിക്കുന്നത്.
കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഇന്നു നിലനില്‍ക്കുന്ന സാഹചര്യം പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ് 1983ല്‍ നിലവില്‍ വന്ന എമിഗ്രേഷന്‍ ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നത്.


എമിഗ്രേഷന്‍ മാനേജ്‌മെന്റ് അതോറിറ്റി വിദേശത്ത് കുടിയേറിപ്പാര്‍ക്കുന്നവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുനല്‍കുമെന്നും ഇത്തരത്തിലുള്ള ദൈനംദിന കാര്യങ്ങള്‍ നോക്കാനായി പ്രത്യേക ബ്യൂറോകള്‍ ഒരുക്കുമെന്നും കരടു നിയമത്തില്‍ പറയുന്നു.


മടങ്ങിവരുന്ന കുടിയേറ്റ തൊഴിലാളിയുടെ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നോഡല്‍ അതോറിറ്റികള്‍ രൂപീകരിക്കണമെന്നും കരടു നിയമം അനുശാസിക്കുന്നു.


വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏജന്‍സി എങ്ങനെ രജിസ്റ്റര്‍ ചെയ്യണമെന്നും അവയുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ വിലയിരുത്തപ്പെടണമെന്നും വിശദമാക്കുന്നുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago