സെക്രട്ടറിയും എന്ജിനിയറുമില്ല; നഗരസഭാ പ്രവര്‍ത്തനം താളം തെറ്റുന്നു
കാഞ്ഞങ്ങാട്: നഗരസഭയില്‍ സെക്രട്ടറിയും എന്ജിനിയറുമില്ലാത്തതിനെ തുടര്‍ന്നു നഗരസഭാ ഓഫിസിന്റെ താളം തെറ്റുന്നു. നിലവിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ സെക്രട്ടറി പത്തനം തിട്ടയിലേക്കു സ്ഥലം മാറി പോയതോടെ ഇവിടെ സെക്രട്ടറിയുടെ ചാര്‍ജ്ജ് സീനിയര്‍ സൂപ്രണ്ട് വഹിക്കുകയാണ്.
ഇതിനു പുറമേ ഇവിടെ എന്‍ജിനിയറുടെ കസേരയും ഒരു മാസത്തിലധികമായി ഒഴിഞ്ഞു കിടക്കുകയാണ്. എന്‍ജിനിയറും ഭരണസമിതിയും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇയാളെ സ്ഥലം മാറ്റിയെങ്കിലും എന്‍ജിനിയര്‍ ഇതിനെതിരേ സ്റ്റേ വാങ്ങി അവധിയില്‍ പോകുകയായിരുന്നു.
ഇതോടെ, പദ്ധതി പ്രവര്‍ത്തികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും പ്രയാസങ്ങള്‍ നേരിടുകയാണ്. ഇതേ തുടര്‍ന്നാണ് വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണ അപേക്ഷകള്‍ തല്ക്കാലം സ്വീകരിക്കില്ലെന്ന അറിയിപ്പ് നഗരസഭാ കെട്ടിടത്തില്‍ അധികൃതര്‍ പതിച്ചത്.
എന്നാല്‍, ഇതു വിവാദമായതോടെ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടെന്നു ഇപ്പോള്‍ ജീവനക്കാര്‍ പറയുന്നു.
അതേ സമയം, എന്ജിനീയര്ക്കു പകരം നഗരസഭാ അധികൃതര്‍ താത്ക്കാലികമായി ഈ സീറ്റിലേക്ക് അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അവധിയില്‍ പോയ എന്‍ജിനിയര്‍ ഇവര്‍ക്ക് മുഴുവന്‍ ചുമതലയും നല്‍കിയില്ലെന്നാണു ജീവനക്കാരില്‍ ചിലര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."