മായാവതിയെ 'ബി.ജെ.പിയുമൊത്തുള്ള നല്ല ദിനങ്ങള്‍' ഓര്‍മിപ്പിച്ച് അത്താവാലെ, മോദി-ഷാ കൂട്ടുകെട്ടില്‍ ചേര്ന്നൂടേയെന്നും ചോദ്യം
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പിന്തുണയില്‍ മുന്‍പ് മായാവതി നേടിയ വിജയത്തെ ഓര്‍മിപ്പിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ. ബി.ജെ.പിക്കൊപ്പം ചേരണമെന്നും കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എസ്.പിയുമൊത്ത് സഖ്യമുണ്ടാക്കിയതു കൊണ്ട് വലിയ നേട്ടമുണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ബി.ജെ.പിയുടെ പിന്തുണയോടെ മായാവതി മൂന്നു പ്രാവശ്യം യു.പി മുഖ്യമന്ത്രിയായി. എസ്.പിയുമായുള്ള സഖ്യത്തിലൂടെ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാവില്ലെന്ന് ബി.എസ്.പി കേഡര്മാര്ക്കറിയാം. എസ്.പിക്കു പകരം, ബി.ജെ.പിയുമായി കൈകോര്‍ക്കണം'- അത്താവാലെ പറഞ്ഞു.
ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗമാണ് അത്താവാലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്.പി.ഐ).
യു.പിയില്‍ തന്റെ പാര്‍ട്ടിക്ക് മൂന്നു സീറ്റ് നല്‍കണമെന്ന് അമിത്ഷായോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 2014 തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 ല്‍ 71 സീറ്റിലും വിജയിച്ചത് ബി.ജെ.പിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."